കൊച്ചി: ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാഭ് ബച്ചനും ജയബച്ചനും ചേര്‍ന്ന് രാജസ്ഥാനില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ മൂന്ന് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും. രാജസ്ഥാനിലെ ജയ്പൂര്‍, ഉദയ്പൂര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലായി 150 കോടി രൂപ മുതല്‍മുടക്കിലാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്.
ജോധ്പൂരില്‍ 24ന് രാവിലെ 9.15ന് അമിതാഭ് ബച്ചനും ജയ ബച്ചനും ചേര്‍ന്ന് ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്യും. അതിനുശേഷം ജയ്പൂര്‍ ഷോറൂം രാവിലെ 11.30നും ഉദയ്പൂരിലെ ഷോറൂം വൈകുന്നേരം 6.30നും ഉദ്ഘാടനം ചെയ്യും. കല്യാണ്‍ ജൂവലേഴ്സ് എംഡി ടി.എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രമേഷ് കല്യാണരാമന്, രാജേഷ് കല്യാണരാമന് എന്നിവരും പങ്കെടുക്കും. കല്യാണ്‍ ജൂവലേഴ്സ് മൂന്നു നഗരങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ പരസ്യത്തില്‍ രാജസ്ഥാന് ദമ്പതികളായി ബച്ചന് ദമ്പതികള്‍ അഭിനയിച്ചിരുന്നു.
എല്ലാ ഷോറൂമുകളിലും ആഡംബര ഡയമണ്ട് ആഭരണങ്ങള്‍ക്കായി പ്രത്യേക ഫ്ളോറുണ്ടായിരിക്കും. ഇന്ത്യയിലെ വിതരണശൃംഖല വിപുലമാക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് രാജസ്ഥാനില്‍ പുതിയതായി മൂന്ന് ഷോറൂമുകള്‍ ആരംഭിക്കുന്നത്. ആഗോളതലത്തിലുള്ള ആഭരണങ്ങളുടെ ലക്ഷ്യസ്ഥാനവും ഇന്ത്യയിലെ പ്രമുഖ ആഭരണവിപണിയുമാണ് രാജസ്ഥാന്. രാജസ്ഥാനിലെ മൂന്ന് ഷോറൂമുകള്‍ അടക്കം അടുത്ത ഒരു മാസത്തിനുള്ളില്‍ പുതിയതായി ആറ് ഷോറൂമുകള്‍ തുറക്കുന്നതോടെ കല്ല്യാണിന് ആകെ 100 ഷോറൂമുകളാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: