കൊച്ചി: സബ്സിഡി ഇല്ലാത്ത ചില ഇനങ്ങള്‍ക്ക് സപ്ലൈകോ വ്യാഴാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന വിലവര്‍ധന നിലവില്‍ വന്നിട്ടില്ലെന്ന് മാനേജിംങ് ഡയറക്ടര്‍ ടി. ഭാസ്കരന്. വിതരണക്കാരില്‍ നിന്ന് വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയ്ക്കനുസരിച്ച് സപ്ലൈകോ വില്‍പ്പനവില പുനര്നിര്ണയിക്കാറുണ്ട്.
അതുപ്രകാരം സപ്ലൈകോയ്ക്ക് കനത്ത നഷ്ടമൊഴിവാക്കാന്‍ ചില ഭക്ഷ്യയിനങ്ങളുടെ നോണ്‍ സബ്സിഡി വിലകള്‍ പുനര്‍നിര്‍ണയിച്ചെങ്കിലും നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഏപ്രില്‍ ആദ്യവാരത്തില്‍ നിശ്ചയിച്ച വിലയ്ക്ക് തന്നെയായിരിക്കും സപ്ലൈകോ വില്‍പ്പനശാലകളില്‍ നോണ്‍ സബ്സിഡി സാധനങ്ങള്‍ ലഭ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: