Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമവും ക്രോധവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 06:49 pm IST
in Samskriti

അദ്ധ്യായം 14 തുടര്‍ച്ച

”നല്ല ചോദ്യം തന്നെ ഉണ്ണീ. വല്ലാത്തൊരു നിസ്സഹായത! ഏതു മനുഷ്യനും സ്വാനുഭവത്തിലൂടെ ഉയര്‍ത്തുന്ന ചോദ്യമാണ് അര്‍ജ്ജുനനില്‍നിന്നും ഉണ്ടായതെന്ന് മനസ്സിലായ ഭഗവാന്‍ പറഞ്ഞു:

”രജോഗുണത്തില്‍ നിന്നുണ്ടാകുന്ന കാമവും അതു സാധിക്കാന്‍ തടസം നേരിടുമ്പോഴത്തെ ക്രോധവുമാണ് ഒരാളെ പാപകര്‍മങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്. ഇവ രണ്ടുമാണ്- കാമവും ക്രോധവുമാണ്-യഥാര്‍ത്ഥ ശത്രുക്കള്‍. അവര്‍ താമസിക്കുന്നത് വേറെ എങ്ങുമല്ല; മനസ്സിനകത്തു തന്നെയാണെന്നു നീ അറിയണം.

”ഈ ശത്രുക്കളുടെ ശക്തി ആരും തിരിച്ചറിയില്ല; പുകപടലങ്ങളാല്‍ മൂടിയ അഗ്നിയുടെ വലുപ്പം അറിയാത്തതുപോലെ-അഴുക്കുപിടിച്ച കണ്ണാടിയില്‍ മുഖം തെളിയാത്തതുപോലെയും.”

”അഴുക്കു തുടച്ചുകളഞ്ഞാല്‍ ദര്‍ശനം സാധ്യമല്ലേ മുത്തച്ഛാ?” ഉമ ചോദിച്ചു.

”തീര്‍ച്ചയായും കഴിയും. കാമക്രോധങ്ങളാകുന്ന അഴുക്കിനെ നീക്കാന്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണം. ഇന്ദ്രിയങ്ങളെക്കാള്‍ പ്രധാനമായ മനസ്സിനെ നിയന്ത്രിക്കണം. ഇന്ദ്രിയങ്ങളെക്കാളും മനസ്സിനെക്കാളും പ്രധാനമായി ബുദ്ധിയെ നിയന്ത്രിക്കണം. അപ്പോള്‍ ആത്മജ്ഞാനം തെളിയും. അതോടെ കാമക്രോധാദി ശത്രുക്കള്‍ ദുര്‍ബലരായി തിരോഭവിക്കുകയും ചെയ്യും. ഇത്രയും പറഞ്ഞ് 43-ാം ശ്ലോകത്തില്‍ മൂന്നാം അദ്ധ്യായം ഭഗവാന്‍ അവസാനിപ്പിക്കുന്നതു നോക്കൂ:

ഏവം ബുദ്ധേ: പരം ബുധ്വാ

സംസ്തഭ്യാത്മാനമാത്മനാ

ജഹി ശത്രും മഹാബാഹോ

കാമരൂപം ദുരാസദം

”ഹേ, അര്‍ജ്ജുനാ! ഇപ്രകാരം ബുദ്ധിയേക്കാളും ശ്രേഷ്ഠമായതിനെ-ആത്മാവിനെ അറിഞ്ഞിട്ട്, ആത്മാവിനെക്കൊണ്ടുതന്നെ (മനസ്സിനെയും ഇന്ദ്രിയങ്ങളെയും) നിയന്ത്രണം സാധിച്ചിട്ട്, അജയ്യനെന്നു അഹങ്കരിക്കുന്ന കാമം എന്ന ശത്രുവിനെ നീ ഹനിക്കുക.”

”ഇനി ഞാന്‍ നിങ്ങളോടു ചോദിക്കട്ടെ; എവിടെയാണ് യുദ്ധം നടക്കുന്നത്?”

”അര്‍ജ്ജുനന്റെ മനസ്സില്‍.” ഉമ മടിച്ചുമടിച്ചു പറഞ്ഞു.

”അല്ല. ഓരോരുത്തരുടെയും മനസ്സിലാണ് മുത്തച്ഛാ.” ഉണ്ണി ഒരു ഭേദഗതി വരുത്തി.

”ശരി. ആരാണ് ശത്രു?”

”അന്തമില്ലാത്ത-മതിവരാത്ത-ആഗ്രഹങ്ങള്‍.”

”ഈ ശത്രുവിനെ കൊല്ലാന്‍ ആത്മജ്ഞാനത്തിലൂടെ നീ ശക്തനാകൂ അര്‍ജ്ജുനാ എന്നാണ് ഭഗവാന്‍ പറയുന്നത്. അതു നമുക്കും ബാധകമാണ്. മനസ്സിലാകുന്നുണ്ടോ നിങ്ങള്‍ക്ക്?” മുത്തച്ഛന്‍ ചോദിച്ചു.

”ഉവ്വ്, മുത്തച്ഛാ! ഇതിനുമുമ്പ് ‘ഉദ്ധരേദാത്മനാത്മാനം’ എന്ന ശ്ലോകം മുത്തച്ഛന്‍ വിശദീകരിച്ചല്ലോ. അതുപോലെ ഈ ശ്ലോകത്തിലും ”സംസ്തഭ്യാത്മാനമാത്മനാ” എന്ന ഭാഗം വരുന്നുണ്ട്. ആശയവും ഏറെക്കുറേ സമാനമാണെന്നു തോന്നുന്നു.”

”മിടുക്കന്‍! വിദ്യാഭവനില്‍ അല്‍പ്പമെങ്കിലും ഭഗവദ്ഗീതയും സംസ്‌കൃതവും പഠിപ്പിക്കുന്നതിന്റെ ഗുണം കാണാനുണ്ട്. രണ്ടാം അദ്ധ്യായത്തിന്റെ അവസാനത്തില്‍, യുദ്ധമല്ല, സമാധാനമാണ് ഗീതയുടെ സന്ദേശമെന്ന് കണ്ടെത്തിയവരാണ് നമ്മള്‍. ഇപ്പോഴിതാ മൂന്നാം അദ്ധ്യായത്തിന്റെ അവസാനത്തില്‍, കാമമാണ് മുഖ്യ ശത്രുവെന്നും, പുറത്തല്ല ഓരോരുത്തരുടെയും മനസ്സിനകത്താണ് അവന്‍ ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു! ഇനി എന്താ വേണ്ടതെന്ന് നിങ്ങള്‍ പറയൂ.”

”അവനെ കൊല്ലണം; അത്ര തന്നെ.”

”ഒരു ശത്രുസംഹാര പൂജയായാലോ?” മുത്തച്ഛന്‍ ചിരിച്ചു.

”അത് അമ്പലത്തിലെ വഴിപാടല്ലേ?” ഉമ അത്ഭുതപ്പെട്ടു.

”അല്ല മോളേ! അത്തരം വഴിപാടുകളൊന്നും ഗുണം ചെയ്യില്ല. എവിടെ ഇരുന്നും നമുക്ക് ശത്രുസംഹാര പൂജ ചെയ്യാം. മനസ്സിലെ കാമക്രോധാദി ശത്രുക്കളെ ഇല്ലായ്‌മ ചെയ്യാന്‍ ഭഗവാന്റെ ഉപദേശങ്ങളാകുന്ന ആത്മജ്ഞാനംകൊണ്ടു സാധിക്കുന്നതാണ്. അതിന് വിനയപൂര്‍വമായ ശ്രമം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു മാത്രം.”

”ഞങ്ങള്‍ ശ്രമിക്കാം മുത്തച്ഛാ! മുത്തച്ഛന്റെ സഹായം വേണം, അനുഗ്രഹവും.” ഉമയും ഉണ്ണിയും ഒരുമിച്ചു പറഞ്ഞു.

”നല്ലത്. പക്ഷെ, മുത്തച്ഛന്‍ എപ്പൊഴും ഉണ്ടാവില്ലല്ലോ മക്കളേ! നിങ്ങള്‍ ഭഗവദ്ഗീത തുറന്നു വായിക്കുമ്പോള്‍ ഭഗവാനോടു തന്നെ പറയൂ. നിങ്ങളെ സഹായിക്കാന്‍ എപ്പോഴും ഭഗവാന്‍ ഉണ്ടാകും തീര്‍ച്ച.”

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.