കൊല്ലം: തങ്ങളുടെ ആപ്ലിക്കേഷന്റെ വീഴ്ച കണ്ടെത്തിയ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥിക്ക് ഫെയ്‌സ്ബുക്കിന്റെ സമ്മാനം. ചാത്തന്നൂര്‍ എംഇഎസ് എഞ്ചീനിയറിംഗ് കോളേജിലെ ആറാംസെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി അരുണാണ് സമ്മനാത്തിന് അര്‍ഹനായത്. ഫെയ്‌സ്ബുക്കിന്റെ ഫുള്‍ അക്കൗണ്ട് ടേക്ക് ഓവര്‍ എന്ന ബഗ് ആണ് അരുണ്‍ കണ്ടുപിടിച്ചത്. ആര്‍ക്കുവേണമെങ്കിലും മറ്റുള്ളവരുടെ അക്കൗണ്ട് ഹാക്ക് ചെയ്തു കയറാമെന്ന ഫെയ്‌സ് ബുക്കിന്റെ പ്രധാനമായ വീഴ്ചയാണ് അരുണ്‍ കണ്ടെത്തിയത്. ഇതിന്റെ പ്രതിഫലമായി ഫെയ്‌സ്ബുക്ക് 10000 യുഎസ് ഡോളര്‍( ആറുലക്ഷത്തി അറുപതിനായിരം രൂപ) നല്‍കിയത്. ചെറുപ്പം മുതല്‍ തന്നെ കമ്പ്യൂട്ടര്‍ സയന്‍സില്‍ തല്‍പരനായ അരുണ്‍ വിവിധ മേഖലകളിലായി നിരവധി സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബഗ് കണ്ടുപിടിച്ചുകൊണ്ട് ഇതിന് മുമ്പും അഞ്ച് തവണ ഫെയ്‌സ്ബുക്കില്‍ നിന്നും അരുണ്‍ സമ്മാനാര്‍ഹനായിരുന്നു. ചിറക്കര പഞ്ചായത്തിലെ യുഡി ക്ലാര്‍ക്ക് സുരേഷ്‌കുമാറിന്റെയും നാഗലക്ഷ്മിയുടെയും മകനാണ്. അനുജന്‍ അഖില്‍ എസ്.കുമാറും ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയാണ്.
















