രാമപുരം: വിവാദമായ കുറിഞ്ഞി കോട്ടമലയിലെ എണ്ണൂറ് കുടുംബങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചു.എറണാകുളം ജില്ലയിലെ പാറമട ലോബിക്ക് വന്‍കിട പാറമടയും ക്രഷര്‍യൂണിറ്റും ആരംഭിക്കുവാന്‍ ഉന്നത രാഷ്രീയ നേതാക്കള്‍ ഒത്താശചെയ്യുന്നതില്‍ പ്രതിക്ഷേധിച്ചാണ് പ്രദേശത്തെ കുടുംബാങ്ങള്‍ ഒന്നടങ്കം വോട്ടു ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചത്.
ജനവാസ കേന്ദ്രത്തിലാണ് ദിവസേന 500 ലോഡ് മെറ്റലും അനുബന്ധ ഉത്പന്നങ്ങളും ഉദ്പാതമ ശേഷിയുള്ള മാധ്യകേരളത്തിലെ തന്നെ വന്‍കിട ക്രഷര്‍ യൂണിറ്റിനാണ് അണിയറ നീക്കങ്ങള്‍ നടന്നു വരുന്നത്. പ്രദേശത്തെ ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്ന പാറമടയ്‌ക്കെതിരെ പ്രദേശവാസികള്‍ സമരസമിതി രൂപീകരിച്ച് നിരന്തരമായ സമരത്തിലാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ പാറമട ലോബിയെ ഒളിഞ്ഞും, തെളിഞ്ഞും സഹായിച്ചു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.കുറിഞ്ഞി പ്രദേശത്തെ മാത്രമല്ല രാമപുരം പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളേയും ക്രഷര്‍ യൂണിറ്റന്റെ പ്രവര്‍ത്തനം പ്രതികൂലമായി ബാധിക്കും പ്രദേശത്തെ കാലാവസ്ഥയെ തന്നെ പ്രതികൂലമായി ബാദിക്കുന്നതിനു പുറമെ നിരവധി തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ള ഇവിടെ ക്രഷര്‍ യൂണിറ്റിന്റെ വരവോടെ ഭൂകമ്പ സാധ്യത കൂടി ഏറുമെന്നതിനാല്‍ പ്രദേശ നിവാസികള്‍ കടുത്ത ആശങ്കയിലാണ്.റബ്ബര്‍ ഉല്‍പ്പെടെയുള്ള മുഴുവന്‍ കൃഷിയെയും ഇത് ബാധിക്കും കോട്ടമലയില്‍ നിന്നും വന്‍ പാറക്കല്ലുകള്‍ ഇടയ്‌ക്കിടെ താഴേയ്‌ക്ക് പതിയ്‌ക്കുന്നതില്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ് തലനാഴിരയ്‌ക്കാണ് പലപ്പോഴും വന്‍അപകടങ്ങള്‍ ഒഴിവായത്.താഴേയ്‌ക്ക് പതിച്ച പാറക്കല്ലുകള്‍ നീക്കിതരണമെന്നും വീണ്ടും പാറക്കല്ലുകള്‍ താഴേക്ക് പതിച്ച് അപകടമുണ്ടാകാതിരിക്കുവാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ കുറിഞ്ഞി പള്ളിവികാരി ഫാ.തോമസ് ആയിലുക്കുന്നേലിന്റെ നേതൃത്വത്തില്‍ കളക്ടറെ കണ്ട് പരാതി നല്കിയതിനനുസരിച്ച് 25-ാം തിയതി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കും.
















