കോട്ടയം: മാനവരാശിയെ പുരോഗതിയിലേക്ക് നയിക്കുവാന്‍ മാനവിക ദര്‍ശനങ്ങള്‍ക്ക് മാത്രമേ സാദ്ധ്യമാകൂവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.ജി. തങ്കപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ബിഡിജെഎസും മാനവിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ആറ് പതിറ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികള്‍ക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയാതിരുന്നതും മാനവിക മൂല്ല്യങ്ങളെ അവര്‍ തൃണവത്ക്കരിച്ചത് മൂലമാണ്. മണ്ണും വെള്ളവും മണ്ണും കാലാവസ്ഥയും അനുയോജ്യമായിട്ടും കേരളീയര്‍ ഭക്ഷ്യോത്പന്നങ്ങല്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കാര്‍ഷിക മേഖലയുടെ പരിപോഷണത്തിനും സംരക്ഷണത്തിനും കേരളം ഭരിച്ച ഭരണകര്‍ത്താക്കള്‍ തയ്യാറാകാതിരുന്നത് മൂലമാണ് ഭക്ഷ്യസരുക്ഷ ഉറപ്പാക്കാന്‍ കഴിയാതെ വന്നത്. സമസ്ഥ മേഖലയിലും അഴിമതി കൊടികുത്തി വാഴുകയാണ്. വിദ്യാസമ്പന്നരായ കേരളത്തിലെ യുവജനങ്ങള്‍ തൊഴില്‍തേടി വിദേശരാജ്യങ്ങളിലേക്ക് പായുകയാണ്. വേണ്ടത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് കഴിയാതെ വന്നതാണ് ഈ സാഹചര്യത്തിന് കാരണമായത്. എന്‍ഡിഎ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന വ്യക്താവ് സജീഷ് മണലേല്‍, ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.വി. സെന്‍, ബിജെപി ജനറല്‍സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍, സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, വൈ. പ്രസിഡന്റ് സുമവിജയന്‍, നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു, ബിഡിജെഎസ്-ബിജെപി നേതാക്കളായ തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, ആര്‍. രാജീവ്, കുമ്മനം രവി, ഓമന മോഹന്‍ദാസ്, പി.എന്‍. രവീന്ദ്രന്‍, കെ.പി. സന്തോഷ്, മനോജ് ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
















