കോട്ടയം: കാലം ചെയ്ത സിഎസ്‌ഐ മഹാഇടവക സഹായമെത്രാന്‍ ബിഷപ്പ് സാം മാത്യുവിന്റെ വസതിയിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മാങ്ങാനം, പൂവന്‍തുരുത്ത്, മൂലേടം പ്രദേശത്ത് പ്രവര്‍ത്തകരോടൊപ്പം ഭവനസന്ദര്‍ശനം നടത്തി. മൂലേടത്ത് നടന്ന കുടുംബയോഗത്തില്‍ പങ്കെടുത്തു. മുനിസിപ്പല്‍ സെന്‍ട്രലില്‍ കടകളില്‍ കയരി വോട്ട് അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം വിജയപുരം പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും സംഘടിപ്പിച്ചു.
















