ആലപ്പുഴ: തിരയില്‍പ്പെട്ട യുവാവിനെയും യുവതിയെയും ലൈഫ് ഗാര്‍ഡ് രക്ഷിച്ചു. ഇന്നലെ ഉച്ചയോടെയാണ് യുവതിയും യുവാവും തിരയില്‍പ്പെട്ടത്. സംഭവം കണ്ട ലൈഫ് ഗാഡുകള്‍ കടലിലേക്ക് ഇറങ്ങിപ്പോയ യുവതിയെയും യുവാവിനെയും രക്ഷിക്കുകയായിരുന്നു. കടല്‍ കാണാന്‍ എത്തുന്നവര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ലംഘിച്ച് കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നത് നിത്യസംഭവമായിരിക്കുകയാണ്. രഞ്ജിത്ത്, സന്തോഷ് എന്നിവരാണ് ഇരുവരെയും രക്ഷിച്ചത്. ഇതിനുശേഷം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനിലെത്തിച്ചു.
















