ലക്‌നൗ: അലഹബാദ് ഹൈക്കോടതി 15 ജഡ്ജിമാരെ പിരിച്ചുവിട്ടു. സത്യസന്ധതയും ആത്മാര്‍ ത്ഥതയും ഇല്ലാത്തതും കഴിവില്ലായ്‌മയും മൂലമാണ് ഇവരെ പിരിച്ചുവിട്ടത്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ നടന്ന ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരമാനം.
ഈ ജഡ്ജിമാര്‍ക്ക് നിര്‍ബന്ധിത വിരമിക്കലാണ് നല്‍കിയിരിക്കുന്നതെന്ന് രജിസ്ട്രാര്‍ ജനറല്‍ എസ്.കെ. സിങ് രാത്തോര്‍ പറഞ്ഞു. 15 ജഡ്ജിമാരില്‍ 12 അഡീഷണല്‍ ജില്ലാ ജഡ്ജിമാരും മൂന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റര്‍മാരും ഉള്‍പ്പെടും. ഗുരുതരമായ പരാതികളുള്ളവരുടെ പെന്‍ഷന്‍ പത്ത് ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്.
















