ന്യൂദല്‍ഹി: റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പടുത്തി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 2.02 മണിയോടെയാണ് ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തില്‍ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്‌മോളജി അറിയിച്ചു. അതേസമയം ആളപായമോ യാതൊരുവിധത്തിലുമുള്ള നാശ നഷ്ടങ്ങളോ റിപ്പോര്‍ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
















