ചവറ: കാലുതെറ്റി പൊട്ടക്കിണറ്റില്‍ വീണ വൃദ്ധയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തി. തെക്കുംഭാഗം വടക്കുംഭാഗത്ത് രാജഭവനത്തില്‍ പാറുക്കുട്ടിയമ്മ (70)യാണ് വീടിന് സമീപമുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റില്‍ വീഴുന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. പുല്ല് വളര്‍ന്നുകിടക്കുന്ന പുരയിടത്തില്‍ മുകളില്‍ തൊടിയില്ലാത്ത കിണറായിരുന്നു. കുപ്പിച്ചില്ലുകളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന കിണറ്റില്‍ വൃദ്ധ വീഴുന്നത് സമീപവാസിയായ ഗിരീഷ് എന്ന യുവാവ് കണ്ടതാണ് തുണയായത്. ഇയാള്‍ വിവരമറിയിച്ചതനുസരിച്ചാണ് ചവറ ഫയര്‍ യൂണിറ്റ് എത്തുന്നത്. വീണതിനെ തുടര്‍ന്ന് കുപ്പിച്ചില്ലുകള്‍ തറച്ചു കയറിയും തൊടിയിലെ കല്ലുകളില്‍ തട്ടിയും ഇവര്‍ക്ക് പരുക്കേറ്റിരുന്നു. കരയ്‌ക്കെത്തിച്ച പാറുക്കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്ടിഒ ഗോപകുമാര്‍, എഎസ്ടിഒ പ്രസന്നകുമാര്‍, ലീഡിംഗ് ഫയര്‍മാന്‍മാരായ സുനില്‍, റിഷാദ്, കിരണ്‍, മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
















