കൊച്ചി: ഭാരതവും ജര്‍മ്മനിയും തമ്മിലുള്ള വ്യാപാര വ്യവസായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കൗണ്‍സിലര്‍ ജനറല്‍ ജോണ്‍ റോദെയും സംഘവും കാക്കനാട്ടെ കയറ്റുമതിമേഖല സന്ദര്‍ശിച്ചു. വ്യവസായപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ഭാരതത്തിലെ പുതിയ വ്യവസായ സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ വിദേശനിക്ഷേപം കൂട്ടുന്നതിനും കയറ്റുമതി മേഖലയില്‍ ഉല്പാദിപ്പിക്കുന്ന വസ്തുക്കള്‍ യൂറോപ്യന്‍ മാര്‍ക്കറ്റിലേക്ക് വിപണനം ചെയ്യാനുള്ള സാധ്യതകള്‍ക്ക് ജര്‍മ്മനി കവാടമാക്കുന്നതിനുമുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്.
വ്യവസായികളെ പ്രതിനിധീകരിച്ച് സംഘടനയുടെ അധ്യക്ഷന്‍ കെ.കെ. പിള്ളയും ഉപാധ്യക്ഷന്‍ ഷംസുദ്ദീനും ജനറല്‍ സെക്രട്ടറി അനികുമാറും സംസാരിച്ചു. ജോണ്‍ റോദെയോടൊപ്പം ഡയറക്ടര്‍ സയ്യിദ് ഇബ്രാഹിം, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ കോടെയിലും ഉണ്ടായിരുന്നു. വ്യവസായികളെ കൂടാതെ കയറ്റുമതി മേഖലയില്‍നിന്നും അസി. ഡവലപ്മെന്റ് കമ്മീഷണര്‍മാരായ അജയകുമാര്‍, വിജയലക്ഷ്മി, ഗീത തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: