Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതീകത്തില്‍ ബ്രഹ്മത്തെ കണ്ട് ഉപാസിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 08:20 pm IST
inSamskriti

എന്നാല്‍ ഈശ്വരനെ ഉപാസിക്കുന്നതുമാത്രമേ ഭക്തിയാവൂ. മറ്റു പിതൃദേവാരാധനകളൊന്നും ഭക്തിയാവില്ല. വിവിധദേവന്മാര്‍ക്കുള്ള വിവിധാരാധനകള്‍ താന്ത്രിക കര്‍മ്മത്തില്‍ പെടും. അവയുടെ ഫലം ഉപാസകന് ഏതെങ്കിലും സ്വര്‍ഗ്ഗസുഖാനുഭവം എന്നല്ലാതെ ഭക്തിയല്ല മുക്തിയുമല്ല. പ്രതീകോപാസനയില്‍ ചിലപ്പോള്‍ സംഭവിക്കാവുന്ന ഒരു വൈഷമ്യം പ്രത്യേകം ഓര്‍മ്മവേണം. അതെന്തെന്നാല്‍; ഉച്ചതമാദര്‍ശമായ പരബ്രഹ്മത്തെ പ്രതീകത്തിന്റെ നിലയിലേക്കു വലിച്ചു താഴ്‌ത്തി, ആ പ്രതീകംതന്നെയാണ് ഉപാസകന്റെ ആത്മാവോ അന്തര്യാമിയോ എന്ന് ഭാവനചെയ്‌വാന്‍ ഇടയുണ്ട്. അതു തീരെ പിഴച്ച വഴിയാണ്.

ഒരു പ്രതീകവും ബ്രഹ്മമാകയില്ല. മറിച്ച് ഉപാസ്യം ബ്രഹ്മംതന്നെയായും പ്രതീകം തത്സ്ഥാനത്ത് തത്‌സ്മാരകമായ ചിഹ്‌നമായും ഭാവിച്ച്, അതായത്, പ്രതീകദ്വാരാ സര്‍വ്വവ്യാപിയായ ബ്രഹ്മത്തെ ഉപാസിക്കുന്നതായും പ്രതീകത്തില്‍ സര്‍വകാരണമായ ബ്രഹ്മത്തെ ദര്‍ശിക്കുന്നതായും ഭാവിച്ച്, ഉപാസിച്ചാല്‍ അതു തീര്‍ച്ചയായും ഗുണകരമാകും:

എന്നു മാത്രമല്ല ഉപാസനയെസ്സംബന്ധിച്ച് പ്രാരംഭാവസ്ഥയില്‍നിന്നുയര്‍ന്നിട്ടില്ലാത്ത സകല മനുഷ്യര്‍ക്കും ഈവിധം ഉപാസന അത്യാവശ്യവുമാകുന്നു. വല്ല ദേവന്മാരേയോ മറ്റു മൂര്‍ത്തികളേയോ അവരുടെ നിലയ്‌ക്കും അവരെ ഉദ്ദേശിച്ചും ഉപാസിക്കുന്നത് താന്ത്രിക കര്‍മ്മമാകുന്നു. (ആവിധം ഉപാസനയ്‌ക്കു തന്ത്രശാസ്ത്രത്തില്‍ വിദ്യ എന്നു പേരുണ്ട്.

ഉദാഹരണം ശ്രീവിദ്യ, ചന്ദ്രവിദ്യ മുതലായവ) ഏതു വിദ്യയ്‌ക്കും അതിന്റെ പ്രത്യേകഫലം ഉള്ളതുകൊണ്ട് മേല്‍ക്കാണിച്ചവിധം ഉപാസനയ്‌ക്കു ഒരു വിദ്യയുടെ നിലയില്‍ ഫലമുണ്ടാകയും ചെയ്യും. എന്നാല്‍ ദേവന്മാരെയോ ഇതരന്മാരെയോ ബ്രഹ്മഭാവനയില്‍ ഉപാസിച്ചാല്‍ അതിന് ഈശ്വരോപാസനാഫലംതന്നെ സിദ്ധിക്കും. അതുനിമിത്തമത്രേ, ദേവനേയോ ഋഷിയേയോ അസാധാരണമഹത്ത്വമുള്ള മറ്റു വല്ലവരെയുമോ അവരുടെ ഉപാധികള്‍ നീക്കി പ്രകൃതിയില്‍ നിന്നുയര്‍ത്തി ബ്രഹ്മദൃഷ്ട്യാ ഉപാസിക്കുക എന്നൊരു സമ്പ്രദായം ശ്രുതിസ്മൃതികളില്‍ പലേടത്തും കാണുന്നത്.

നാമരൂപങ്ങളൊഴിച്ചാല്‍ ഏതൊന്നും ബ്രഹ്മംതന്നെയല്ലേ എന്ന് അദ്വൈതപക്ഷം. ‘സര്‍വ്വേശ്വരനായ ഭഗവാനല്ലേ സര്‍വ്വരുടെയും അന്തരാത്മാവ്?’ എന്ന് വിശിഷ്ടാദ്വൈതപക്ഷം. ‘ഫലം ആദിത്യാദ്യുപാസനേഷു ബ്രഹ്‌മൈവ ദാസ്യതി സര്‍വ്വാദ്ധ്യക്ഷത്വാത്’ ‘സര്‍വ്വാദ്ധ്യക്ഷനായതുകൊണ്ട് ബ്രഹ്മംതന്നെയാണ് ആദിത്യാദ്യുപാസനയ്‌ക്കുള്ള ഫലം നല്കുന്നത്. ‘ഈദൃശം ചാത്ര ബ്രഹ്മണ ഉപാസ്യത്വം യതഃ പ്രതീകേഷു തദ്ദൃഷ്ട്യാ അധ്യാരോപണം

പ്രതിമാദിഷ്വിവ വിഷ്ണ്വാദീനാം.’ ‘പ്രതിമാദികളില്‍ വിഷ്ണുമുതലായവരെ അദ്ധ്യാരോപിക്കുന്നതുപോലെ പ്രതീകങ്ങളില്‍ ബ്രഹ്മത്തെ അദ്ധ്യാരോപണം ചെയ്യുന്നതുകൊണ്ട് ബ്രഹ്മം ഉപാസ്യമാകുന്നു’ എന്ന് ശങ്കരാചാര്യര്‍ വേദാന്തസൂത്രഭാഷ്യത്തില്‍ പറഞ്ഞിരിക്കുന്നു.

സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.