പത്തനാപുരം: ബിജെപി സ്ഥാനാര്‍ത്ഥി രഘു ദാമോദരന്റെ (ഭീമന്‍ രഘു) പ്രചാരണം കൊഴുക്കുന്നു. മണ്ഡലത്തിലെ ഒന്നാംഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയപ്പോള്‍ ഇടതുവലതു സഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി കൊണ്ട് വലിയ മുന്നേറ്റം സ്യഷ്ടിക്കാന്‍ ഭീമന്‍ രഘുവിന് സാധിച്ചു.
മണ്ഡലത്തിലെ മത സാമുദായിക നേതാക്കന്‍ന്മാരുമായും പൗരപ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയ സ്ഥാനാര്‍ത്ഥി വിവിധ കശുവണ്ടി ഫാക്ടറികളിലും ആദിവാസി കോളനികളിലും തൊഴില്‍ ശാലകളിലും സന്ദര്‍ശനം നടത്തി. തോട്ടം തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും മികച്ച പിന്‍തുണയാണ് അദ്ദേഹത്തിന് നല്‍കുന്നത്.
21 മുതല്‍ 26 വരെ ബിജെപിയുടെ പഞ്ചായത്ത് തല കണ്‍വന്‍ഷനുകളും 26 മുതല്‍ മെയ് 3 വരെ ബൂത്ത് തല കണ്‍വന്‍ഷനുകളും നടക്കും. എട്ട് പഞ്ചായത്തുകളിലും 161 ബൂത്തുകളിലുമായി നടക്കുന്ന കണ്‍വന്‍ഷനുകളില്‍ കേന്ദ്രമന്ത്രിമാരും ,സംസ്ഥാന നേതാക്കളും പങ്കെടുക്കും. ബിജെപി യുടെ താര പ്രചാരകന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ്‌ഗോപി മെയ് പത്തിന് പത്തനാപുരത്ത് എത്തുമെന്നാണ് അറിയുന്നത്. ശകതമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന പത്തനാപുരത്ത് ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ് ഭീമന്‍ രഘു ഇപ്പോള്‍.
മെയ് മൂന്നിന് സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ പരിപാടികള്‍ ആരംഭിക്കും. കാലങ്ങളായി ഇടതുവലതു മുന്നണികള്‍ ഭരിച്ചുമുടിച്ച മണ്ഡലത്തില്‍ തന്നിലൂടെ വലിയ മാറ്റം സൃഷ്ടിച്ച് വികസനത്തിന്റെ മുന്‍ നിരയില്‍ പത്തനാപുരത്തെ എത്തിക്കുമെന്നാണ് രഘു പറയുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വികസനങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചാണ് സ്ഥാനാര്‍ത്ഥി വോട്ടു തേടുന്നത്. എന്‍.ഡി.എയുടെ ഘടകക്ഷിയായ ബിഡിജെഎസിന്റെ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മികച്ച പിന്‍തുണയാണ് നല്‍കുന്നത്. വരുംദിവസങ്ങളില്‍ ബിഡിജെഎസിന്റെ സംസ്ഥാന നേതാക്കളും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
















