കോട്ടയം: വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ സമന്വയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഒരേ മനസ്സോടെയുള്ള ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ആരോഗ്യമേഖല പ്രതീക്ഷിക്കുന്നതെന്നും ബിജെപി മെഡിക്കല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ.ബിജു.വി അഭിപ്രായപ്പെട്ടു. ബിജെപി മെഡിക്കല്‍ സെല്‍ കോട്ടയം ജില്ലാ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപി കോട്ടയം ജില്ലാ മെിക്കല്‍ സെല്‍ അദ്ധ്യക്ഷന്‍ ഡോ.ശ്രീജിത്ത് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി മെഡിക്കല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ.ബിജു.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഒരേ വേദിയില്‍ ആയുര്‍വ്വേദ, അലോപ്പതി, ഹോമിയോപ്പതി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഒത്തൊരുമിച്ച് വേനല്‍ക്കാലജന്യ രോഗങ്ങള്‍ പ്രതിവിധിയും പ്രതിരോധവും എന്ന വിഷയത്തില്‍ ചര്‍ച്ചനടത്തി. ഡോ. ശ്രീജിത്ത് കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ മെഡിക്കല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ബിജു.പി ചര്‍ച്ച നയിച്ചു. ചര്‍ച്ചയില്‍ ഡോ.ഗോപിനാഥന്‍ ഈ വിഷയത്തില്‍ ഹോമിയോപ്പതിയുടെ സാധ്യതകള്‍ അവതരിപ്പിച്ചു. ഡോ. രാമാനുജന്‍ നായര്‍ ഈ വിഷയത്തില്‍ ആയുര്‍വ്വേദത്തിന്റെ വിവിധ സാധ്യതകളേക്കുറിച്ച് സംസാരിച്ചു. വേനല്‍ക്കാല, മഴക്കാലജന്യ രോഗങ്ങളില്‍ ഫലപ്രദമായ ബോധവത്ക്കരണവും പ്രതിരോധവും സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും ഏകോപനത്തോടുകൂടി നടത്തണം എന്ന് യോഗം അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് 30ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഡോ. ഋഷികേശ്.എന്‍. സ്വാഗതവും ഡോ. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















