വൈക്കം : ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തുറക്കുന്ന അക്കൗണ്ടില്‍ വൈക്കത്തുനിന്നും നിക്ഷേപമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയംഗം ബി. രാധാക്യഷ്ണമേനോന്‍ അഭിപ്രായപ്പെട്ടു. എന്‍ഡിഎ വൈക്കം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ കാഴ്ചവെക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരള ജനതക്ക് പ്രയോജനപ്പെടണമെങ്കില്‍ എന്‍ഡിഎയുടെ ഭരണം കേരളത്തിലുമുണ്ടാകണം. യുഡിഎഫും എല്‍ഡിഎഫും കേന്ദ്രപദ്ധതികള്‍ അട്ടിമറിയ്‌ക്കുന്നതിനും അഴിമതികള്‍ മറച്ചു വയ്‌ക്കുന്നതിനും ധാരണയുണ്ടാക്കിയിരിക്കുകയാണ്. അത് ജനങ്ങളില്‍ നിന്ന് മറച്ചുവയ്‌ക്കാനാണ് തമ്മില്‍ ചെളിവാരിയെറിയുന്നത്. ഇതെല്ലാം തിരിച്ചറിയുവാനുള്ള രാഷ്‌ട്രീയ പ്രബുദ്ധത ഉള്ളവരാണ് കേരളത്തിലെ സമ്മദിധായകരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം വൈക്കത്തിന്റെ സമഗ്ര പുരോഗതിക്ക് സഹായകമാകുമെന്നും രാധാകൃഷ്ണമേനോന്‍ അഭിപ്രായപ്പെട്ടു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി മിത്രലാല്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി സെന്‍, പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാര്‍, ബിജെപി നേതാക്കളായ പി.ജി ബിജുകുമാര്‍, ലിജിന്‍ലാല്‍, വൈക്കം ഗോപകുമാര്‍, ബിഡിജെഎസ് നേതാക്കളായ രാജേഷ് കൂട്ടുമ്മേല്‍, പി.പി സന്തോഷ്, എം.എസ്. രാധാകൃഷ്ണന്‍, ഷൈലേഷ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷന് മുന്നോടിയായി തല യോലപ്പറമ്പില്‍ നിന്നും വൈക്കത്തേക്ക് റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.
















