ന്യൂദല്‍ഹി: ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ഹോട്ടലിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഹോട്ടലിന്റെ അടിയിലൂടെ കടന്നുപോകുന്ന കനാലിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതു മൂലം നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകുന്നു. അതിനാല്‍ കനാലിന്റെ മുകളിലുള്ള ഹോട്ടലിന്റെ ഭാഗങ്ങള്‍പൊളിച്ചുനീക്കേണ്ടതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹോട്ടല്‍ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ബിജു രമേശാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
















