Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മയുടെ കാരുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 08:26 pm IST
in Samskriti

അവിടുത്തെ പാദം പണിയാന്‍ എന്നും എനിക്ക് കഴിയേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അമ്മയുടെ രൂപമെന്റെയുള്ളില്‍ സദാ വിളങ്ങട്ടെ! നിന്റെ നാമം എന്റെ നാവിലെന്നും സ്പന്ദിക്കട്ടെ. അവിടുത്തെ പാദങ്ങള്‍ എന്റെ കണ്ണിണകളെ എന്നും അനുഗ്രഹിക്കട്ടെ.

അവിടുന്ന് എന്നെയവിടുത്തെ അടിമയായി കണക്കാക്കണം. ഭവതിയെ എന്റെ യജമാനത്തിയായി ഞാന്‍ എല്ലായ്‌പ്പോഴും കണക്കാക്കിക്കൊള്ളാം. എന്നിലെ ഈ സേവ്യസേവകഭാവം വികാസം പ്രാപിച്ച് അമ്മയുംമകനും എന്ന മട്ടിലേയ്‌ക്ക് പരിണമിക്കട്ടെ എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.

ബ്രഹ്മാണ്ഡം എന്തെന്ന് നിനക്കറിയാം, കാരണം അറിവിന്റെ പരമപദം നീയാണ്. ഈ പാമരന്‍ അമ്മയോട് എന്തുപറയാനാണ്? അമ്മയ്‌ക്കറിയാത്തതായി എന്തുണ്ട്? അതിനാല്‍ ഞാനൊന്നും ആവശ്യപ്പെടുന്നില്ല. അവിടുത്തെ ഹിതമാണ് എന്റെ ആജ്ഞ.

വിശ്വത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മാവാണെന്നും സംരക്ഷിക്കുന്നത് ഹരിയാണെന്നും സംഹാരശക്തി ശിവനാണെന്നും ലോകര്‍ പറയുന്നു. എന്നാല്‍ അമ്മേ, അവിടുന്നു നല്‍കിയ ശക്തിയൊന്നുകൊണ്ട് മാത്രമല്ലേ, ഞങ്ങള്‍ക്ക് ഈ പ്രാഭവങ്ങള്‍ ഉണ്ടായത്?

സകലരുടെയും മാതാവായ ഭൂദേവിയല്ല ജഗത്തിനെ ഭരിക്കുന്നത്, മറിച്ച് നിന്റെ ആധാരശക്തിയാണ് അതിനു നിദാനമായുള്ളത്. സൂര്യന്‍ പ്രോജ്വലത്താകുന്നത് നിന്റെ പ്രഭയാലാണ്. ഇതൊക്കെയാണെങ്കിലും നീ ഇപ്പറഞ്ഞ കാര്യങ്ങളിലൊന്നും ബന്ധമില്ലാതെ ശുദ്ധസത്വയായി വിളങ്ങുകയും ചെയ്യുന്നു.

ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ നിന്റെ ശക്തിയുടെ പ്രകടനങ്ങള്‍ മാത്രമാണ്. ജനനമെടുത്തവരാകയാല്‍ ഞങ്ങള്‍ക്ക് മരണവും നിശ്ചയം. അപ്പോള്‍പ്പിന്നെ ദേവേന്ദ്രന്‍ അടക്കമുള്ള ദേവതമാരും അനിത്യര്‍ തന്നെയാണല്ലോ? നിത്യയായി, ശാശ്വതമൂലകന്ദമായി ഉള്ളത് അമ്മേ, നീ മാത്രമാണ്.

അമ്മേ, നിന്റെ കാരുണ്യത്താലാണ് പുരാണപുരുഷന്‍ പോലും ആത്മസ്വരൂപത്തെ അറിയുന്നത്. നീ ആത്മാവബോധം നല്‍കിയിരുന്നില്ലെങ്കില്‍ ‘താന്‍ വിഭുവാണ്, ഈശനാണ്, അനാദിയാണ്, അനീഹനാണ്, സര്‍വ്വഭൂതങ്ങളുടെയും നിദാനമാണ്’ എന്നിത്യാദി തമോബുദ്ധികളില്‍ അദ്ദേഹം അകപ്പെടുമായിരുന്നു.

വിദ്വാന്റെ വിദ്യ, ബലവാന്റെ ബലം, കീര്‍ത്തിമാന്റെ കീര്‍ത്തി, മനുഷ്യന്റെ മുക്തി, കാന്തി, ശ്രീത്വം, തുഷ്ടി, വൈരാഗ്യം, എന്നുവേണ്ട സകലപ്രഭാവങ്ങളും അവിടുന്നാണ്.

വേദങ്ങളിലെ ഗായത്രിയായും, സഗുണയായും, നിര്‍ഗുണയായും സ്വാഹയായും, ശിവയായും, പ്രണവാധാരയായും നിലകൊള്ളുന്നത് നീയാണ്. അമരപൂര്‍വ്വജന്മാരുടെ മുക്തിക്കായി നീയാണ് വേദശാസ്ത്രാദികളെ ഉണ്ടാക്കിയത്.

കടലിലെ അലകള്‍പോലെ ആദ്യന്തഹീനമായ ചിന്മയവസ്തുവിന്റെ അംശങ്ങള്‍ എങ്ങും ജീവസ്വരൂപമായി നിറഞ്ഞിരിക്കുന്നു. ജീവഭാവം പൂണ്ട അവയ്‌ക്ക് മോക്ഷമാര്‍ഗ്ഗമായാണ് നീ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്.

അവിടുന്നാണീ പ്രപഞ്ചത്തിന്റെയെല്ലാം നിദാനം എന്ന രഹസ്യം ജീവന്‍ അറിയുന്ന നിമിഷം അവിടുന്നീ പ്രപഞ്ചത്തെ സംഹരിക്കുന്നു. വേദിയില്‍ നടിക്കുന്നവന്‍ വേഷംമാറി വിരമിക്കുന്നതുപോലെ നീയും സൃഷ്ടിസ്ഥിതിസംഹാരാദികള്‍ ചെയ്ത് പിന്‍വാങ്ങുന്നു.

ഈ മോഹവിഷയക്കടലില്‍ നിന്നും കരകയറ്റാന്‍ അമ്മേ, നിന്നെത്തന്നെ ഞാന്‍ ആശ്രയിക്കുന്നു. ദുഃഖം, കാമക്രോധലോഭങ്ങള്‍, എന്നിവയാല്‍ പൂരിതവും യാതൊരു പ്രയോജനം ഇല്ലാത്തതുമായ സംസാരത്തില്‍ നിന്ന് അമ്മേ എന്നെ രക്ഷിച്ചാലും.മഹാവിദ്യയും പരമശിവയും സര്‍വ്വാര്‍ത്ഥസാധികയുമായ അമ്മയുടെ കാലടികളില്‍ ഞാനിതാ നമസ്‌കരിക്കുന്നു. ജ്ഞാനപ്രകാശത്തിന്റെ അനുഗ്രഹം എന്നില്‍ ചൊരിഞ്ഞാലും.

തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.