പൊന്നാനി: ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും പ്രചരണത്തില്‍ മറ്റ് മുന്നണികളെക്കാളും ബിജെപി ബഹുദൂരം മുന്നിലെത്തുകയും ചെയ്തു.
രണ്ടാംഘട്ട പ്രചരണം കൂടുതല്‍ ശക്തമാക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി പൊന്നാനി മുനിസിപ്പല്‍ കമ്മറ്റി പ്രത്യേക കണ്‍വന്‍ഷനും വിളിച്ചുചേര്‍ത്തു. ജില്ലാ കമ്മറ്റിയംഗം ചക്കൂത്ത് രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് മണ്ഡലം സെക്രട്ടറി ഡോ.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.കെ.സുരേന്ദ്രന്, ഇ.ജി.ഗണേശന്, ബാലസുബ്രഹ്മണ്യന്, പങ്കജാക്ഷന്, സി.മുരളീധരന്, എം.വി.രാമചന്ദ്രന്, കൗണ്‍സിലര്‍മാരായ ബാബുരാജ്, സീന പട്ടത്തൂര്, പ്രസന്ന മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: