Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലും ആയിക്കൂടേ ബംഗാളിലെ സഖ്യം : മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 10:23 pm IST
in India

കൊല്‍ക്കത്ത: ബംഗാളില്‍ സൗഹൃദവും കേരളത്തില്‍ ഗുസ്തിയും നടത്തുന്ന ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. ബംഗാളിലെ അതേ രാഷ്‌ട്രീയ സഖ്യം എന്തുകൊണ്ട് കേരളത്തിലും ഇവര്‍ക്ക് ചെയ്തുകൂടെന്നും പ്രധാനമന്ത്രി ചോദിച്ചു. പശ്ചിമബംഗാളിലെ കൃഷ്ണനഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ദേശീയ തലത്തിലും കേരളത്തിലും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ മമതയുടെ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മമത ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ മമത ബാനര്‍ജി അവമതിക്കുന്നു. പെരുമാറ്റച്ചട്ട ലംഘനത്തിന് തൃണമൂല്‍ നേതാവായ മമതാ ബാനര്‍ജിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചപ്പോള്‍ മറുപടി നല്‍കുന്നത് സംസ്ഥാന ചീഫ് സെക്രട്ടറിയാണെന്നും മോദി കുറ്റപ്പെടുത്തി. മമത നേരിട്ടോ തൃണമൂലിന്റെ അഭിഭാഷകരോ നല്‍കേണ്ട മറുപടി സംസ്ഥാന ചീഫ് സെക്രട്ടറിയെക്കൊണ്ട് നല്‍കിയ മമതയുടെ നടപടി തെറ്റാണ്. എങ്ങനെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് അങ്ങനെയൊരു മറുപടി നല്‍കാനാവുകയെന്നും മോദി ചോദിച്ചു.

മമത തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചതിനാണ് നോട്ടീസ് നല്‍കിയത്. തെരഞ്ഞെടുപ്പ് കൃത്രിമങ്ങളുടെ പേരില്‍ ഇന്ദിരാഗാന്ധിയ്‌ക്കുപോലും ആറുവര്‍ഷം വിലക്കുവന്ന കാര്യം ഓര്‍ക്കണമെന്നും കൃഷ്ണനഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

നാരദ ന്യൂസിന്റെ ക്യാമറയില്‍ തൃണമൂല്‍ നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തൃണമൂല്‍ നേതാക്കള്‍ക്ക് ശാരദാ തട്ടിപ്പില്‍ പങ്കുണ്ടെന്നും വ്യക്തമായതാണ്. അഴിമതിക്കാരെ ഭരണതലത്തില്‍ നിന്നും ഒഴിവാക്കണം, മോദി പറഞ്ഞു. ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ എങ്ങനെയാണ് വികസിക്കുന്നതെന്ന് ബംഗാളിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഇതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ടാം ഘട്ടം 79.90 % പോളിങ്

ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമബംഗാളിലെ 56 മണ്ഡലങ്ങളില്‍ അങ്ങിങ്ങ് അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

79.70 ശതമാനം വോട്ടിങ് നടന്നിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദീപ് സക്‌സേന നല്‍കുന്ന വിവരം. സംഘര്‍ഷ മേഖലയായ ബീര്‍ഭൂമില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ നടന്നിട്ടുണ്ട്. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരേ തൃണമൂല്‍ കോണ്‍ഗ്രസ് ക്രൂരമായ അക്രമമാണ് ഇവിടെ അഴിച്ചുവിട്ടത്.

മാള്‍ഡയിലെ പോളിങ് ബൂത്തിനു മുന്നില്‍ സിപിഎം, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഫുട്‌ബോള്‍ താരം ബൈച്ചൂങ് ബൂട്ടിയ, ബിജെപി സ്ഥാനാര്‍ത്ഥി നടി ലോക്കറ്റ് ചാറ്റര്‍ജി, സിപിഎം നേതാവായ അശോക് ഭട്ടാചാര്യ എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.

കേരളം എടുത്തോട്ടെ, ബംഗാള്‍ കിട്ടണം

മൂന്നാം ഘട്ട വോട്ടിങ് കഴിഞ്ഞ പശ്ചിമ ബംഗാളില്‍ സിപിഎം നേതാക്കള്‍ ഏറെ സക്രിയമായി കോണ്‍ഗ്രസ്-സിപിഎം രാഷ്‌ട്രീയ സഖ്യം പ്രചരിപ്പിക്കുകയാണ് .

വരുന്ന രണ്ടു ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന് ഇപ്പോഴും ചില്ലറ സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഉള്ളത്. ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പരമാവധി വേദികളില്‍ പ്രസംഗിയ്‌ക്കാനും പ്രചാരണം നടത്താനുമാണ് സിപിഎം പദ്ധതി. എന്നാല്‍, ഇത് കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിയ്‌ക്കില്ലേ എന്ന ചോദ്യത്തിന് നേതാക്കള്‍ പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ ഇങ്ങനെ പറയുന്നു: കേരളം കോണ്‍ഗ്രസ് എടുത്തോട്ടെ, ബംഗാള്‍ പാര്‍ട്ടിയ്‌ക്ക് കിട്ടണം.

ബംഗാള്‍ ഉണ്ടെങ്കിലേ പാര്‍ട്ടിക്ക് ദേശീയതലത്തില്‍ നിലനില്‍പ്പുള്ളു. അത് ദേശീയ നേതാക്കള്‍ക്കറിയാം. അവര്‍ അത് കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങളുമായി പരസ്യ വേദയില്‍ വരാന്‍ സോണിയയും രാഹുലും മറ്റും തയ്യാറാകുന്നത്, സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.