Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ക്ക് അര്‍ഹത നല്‍കി കേന്ദ്രവിജ്ഞാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 10:03 pm IST
in India

ന്യൂദല്‍ഹി: ദീര്‍ഘകാല വിസയില്‍ ഭാരതത്തില്‍ കഴിയുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള പാക് ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് ഭൂമി ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അഭയാര്‍ത്ഥികള്‍ക്ക് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാക്-ബംഗ്ലാദേശി ഹിന്ദു അഭയാര്‍ത്ഥികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്.

കളക്ടര്‍, ഡപ്യൂട്ടി കമ്മീഷണര്‍, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് അഭയാര്‍ത്ഥികളെ അംഗീകരിക്കുന്നതിന് അധികാരമുണ്ട്. രണ്ടുവര്‍ഷത്തേക്കാണ് പാക് പൗരന്മാര്‍ക്ക് ഭാരത പൗരത്വം നല്‍കിക്കൊണ്ട് ഇത്തരം സൗകര്യങ്ങള്‍ നല്‍കുക. പാക് അഭയാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കുന്നതടക്കമുള്ള സൗകര്യങ്ങള്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏര്‍പ്പെടുത്തിയിരുന്നു. 2015 സപ്തംബറില്‍ പാക്-ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്ക് വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്തു തുടരാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പാക് അഭയാര്‍ത്ഥികള്‍ക്ക് ഭാരതീയപൗരത്വം നല്‍കുന്നതിന്റെ ഭാഗമായി അപേക്ഷാ ഫീസ് 15,000 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ എകദേശം രണ്ട് ലക്ഷത്തോളം വരും. ഇതിലേറെയും ഹിന്ദുക്കളും സിക്കുകാരുമാണ്. ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, റായ്‌പൂര്‍, അഹമ്മദാബാദ്, രാജ്‌കോട്ട്, കച്ച്, ഭോപ്പാല്‍, ഇന്‍ഡോര്‍, മുംബൈ, നാഗ്പൂര്‍, പൂണൈ, ദല്‍ഹി, ലഖ്‌നൗ തുടങ്ങി 400 ലധികം അഭയാര്‍ഥി കേന്ദ്രങ്ങളാണ്‘രാജ്യത്തുള്ളത്.

ഭാരതത്തില്‍ കഴിയുന്ന പാക് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നിരീക്ഷിച്ചൂ വരികയാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്ന പ്രത്യേക അവകാശങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുവാദം കൂടാതെ ബാങ്ക് അക്കൗണ്ട് തുറക്കല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് സമ്പാദിക്കല്‍ എന്നിവയുമുണ്ട്. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഇവ നല്‍കുക.

അഭയാര്‍ത്ഥികളുടെ സഞ്ചാര സ്വാതന്ത്ര്യം അവര്‍ താമസിക്കുന്ന ഒരു പ്രത്യേക പ്രദേശത്തേക്ക് പരിമിതപ്പെടുത്തുന്നതിനു പകരം പ്രസ്തുത പ്രദേശം ഉള്‍പ്പെടുന്ന സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ പൂര്‍ണ്ണമായ സഞ്ചാരസ്വാതന്ത്ര്യം നല്‍കുക, ദേശീയ തലസ്ഥാനത്ത് ജീവിക്കുന്നവര്‍ക്ക് സഞ്ചാരസ്വാതന്ത്രം നല്‍കുക, മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കൂക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ട്.

ദീര്‍ഘകാല വിസാ രേഖകള്‍ ഒരു സംസ്ഥാനത്ത് നിന്നോ കേന്ദ്രഭരണ പ്രദേശത്ത് നിന്നോ മറ്റൊരിടത്തേക്ക് മാറ്റാന്‍ അനുവദിക്കുക, വിസ കാലാവധി പുതുക്കുന്നതില്‍ വരുത്തുന്ന കാലതാമസിന് ഈടാക്കുന്ന പിഴയില്‍ ഇളവു നല്‍കുക, നിലവിലെ താമസം മറ്റൊരിടത്തേക്ക് മാറ്റിയാല്‍ പുതിയ മേല്‍വിലാസത്തില്‍ മുന്‍കൂര്‍ അനുവാദം കൂടാതെ വിസ അപേക്ഷയ്‌ക്ക് അവസരം നല്‍കുക എന്നിവയും അനുവദിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.