കറുകച്ചാല്‍: കഞ്ഞിക്കുഴി – കറുകച്ചാല്‍ റോഡില്‍ ഓടകള്‍ക്കു മൂടിയില്ലാത്തത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഓടകള്‍ക്ക് മൂടിയില്ലാത്തതിനാല്‍ കാല്‍ നടക്കാരാണ് കൂടുതലും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഓടയുടെ തിട്ടവരെയാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. എതിരെ വാഹനങ്ങള്‍ വരുന്നതിനാല്‍ കാല്‍ നടക്കാര്‍ ഓടയുടെ സൈഡിലൂടെയാണ് നടക്കുന്നത്. അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ വളവുകള്‍ വീശിയെടുക്കുമ്പോള്‍ ഓടയില്‍ വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ചമ്പക്കര വളവില്‍ കാര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു. ടൗണില്‍ തന്നെ നടപ്പാതയുണ്ടെങ്കിലും ചിലയിടങ്ങൡ സ്ലാബുകള്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു വികലാംഗനായ ആള്‍ തകര്‍ന്ന സ്ലാബില്‍ കാല്‍ വഴുതി വീണു. പലയിടങ്ങളിലും സ്ലാബുകള്‍ കര്‍ന്നിട്ടുണ്ട്. ഇതിന്റെ എല്ലാ മുകളിലൂടെയാണ് കാല്‍ നടക്കാര്‍ സഞ്ചരിക്കുന്നത്.
















