ഏറ്റുമാനൂര്‍: വിശ്വാസികള്‍ ആരുടേയും അടിമകളല്ലെന്ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി ട്രസ്റ്റി അഡ്വ. സിബി വെട്ടൂര്‍.
എം സി റോഡ് വികസനത്തിനായി ടൗണിന്റെ ഹൃദയഭാഗത്തുള്ള പള്ളിയുടെ കുരിശടിയും സ്ഥലവും വിട്ടുകൊടുത്തതിന് നഷ്ടപരിഹാരമായി കിട്ടേണ്ട തുക അഞ്ചു കൊല്ലം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉപവാസ പ്രാര്‍ത്ഥന നടത്തിയ സഭാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പളളി ട്രസ്റ്റി. തങ്ങള്‍ക്ക് രാഷ്‌ട്രീയമില്ലെന്നും എന്നാല്‍ സഭയെ വഞ്ചിക്കുന്നവരോട് തക്കസമയത്ത് എന്ത് നിലപാട് സ്വീകരിക്കണമെന്ന് സഭാംഗങ്ങള്‍ക്ക് അറിയാമെന്നും സിബി പറഞ്ഞു.
ക്രിസ്തുരാജ പള്ളി വികാരി റവ.ഫാ. ആന്റണി പോരൂക്കര ഉപവാസ പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കി. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പന്‍ ഉപവാസ പന്തലിലെത്തി യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധം അറിയിക്കുകയും ഉപവാസ പ്രാര്‍ത്ഥന നടത്തുന്ന ഇടവകാംഗങ്ങളോട് എ ഡി എ യുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
















