ന്യൂദല്‍ഹി: ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം വെളിപ്പെടുത്തി നിയമനടപടികളില്‍ നിന്നും ഒഴിവാകുന്നതിനുള്ള നാലുമാസത്തെ പരാതി ജാലകം ജൂണ്‍ ഒന്നിന് തുടക്കമാകും. കള്ളപ്പണം വെളിപ്പെടുത്തുന്നതിലൂടെ അഴിമതിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍, കബളിപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ എന്നിവയ്‌ക്കെതിരെയുള്ള ഐപിസി നടപടികളില്‍ നിന്നും ഒഴിവാകുന്നതാണ്.
വെളിപ്പെടുത്തുന്ന സ്വത്തുവകകള്‍ നിലവിലുള്ള വിപണിമൂല്യമനുസരിച്ചായിരിക്കും പരിഗണിക്കുക. ഇവ വില്‍ക്കുമ്പോള്‍ വിലസൂചിക അനുസരിച്ചുള്ള ഗുണവും ലഭിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വിദേശ കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി മൂന്ന്മാസത്തെ പരാതി ജാലകം ഒരുക്കിയിരുന്നു.
ആഭ്യന്തര കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി സംവിധാനമൊരുക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. വെളിപ്പെടുത്തുന്ന കള്ളപ്പണത്തിന് 45 ശതമാനം പിഴയാണ് ചുമത്തുന്നത്. ജൂണ്‍ ഒന്നുമുതല്‍ സപ്തംബര്‍ 30 വരെയാണ് കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
വെളിപ്പെടുത്തലിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ തുക അടക്കേണ്ടതാണ്. പരാതി ജാലകം സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ മെയ് മദ്ധ്യത്തോടെ ഇറക്കും.
















