ന്യൂദല്‍ഹി: ഇക്വഡോറില്‍ ഉണ്ടായഭൂചലനത്തില് മരിച്ചവര്‍ക്ക് അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂചലനത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ താനും പങ്കുചേരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
77 ലേറെപ്പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട ഭൂചലനത്തെത്തുടര്‍ന്ന് ഇക്വഡോറിലെ വിവിധ പ്രദേശങ്ങളില്‍ പ്രസിഡന്റ് റാഫേല്‍ കൊറിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
















