കൊല്ലം: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കി നരേന്ദ്ര മോദിക്ക് ശക്തിപകരാന്‍ പത്തനാപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഭീമന്‍രഘു വോട്ടഭ്യര്‍ത്ഥിച്ച് കൊട്ടാരക്കര കിഴക്കെതെരുവിലെ വിമുക്തഭടന്മാരുടെ ചികിത്സാകേന്ദ്രമായ ഇ സിഎച്ച്എസില്‍ സന്ദര്‍ശനം നടത്തി. പൂര്‍വസൈനിക സേവ പരിഷത്ത് ജില്ല പ്രസിഡന്റ് മധു വട്ടവിള, ആര്‍.വിശ്വനാഥന്‍, വില്ലൂര്‍ സന്തോഷ്, മൗട്ടത്ത് മോഹനന്‍ ഉണ്ണിത്താന്‍, യദുകുലം മുരളി, കൃഷ്ണകുമാര്‍ എന്നിവരോടൊപ്പമാണ് സന്ദര്‍ശനം നടത്തിയത്.
















