കോട്ടയം: പോളിയോ രോഗനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളമുളള ആശുപത്രികളില്‍ പോളിയോ കുത്തിവയ്‌പ് 25 ന് ആരംഭിക്കും. ഒന്നരമാസം, മൂന്നരമാസം പ്രായത്തിലുളള കുഞ്ഞുങ്ങള്‍ക്ക് മറ്റ് കുത്തിവയ്‌പുകളോടൊപ്പമാണ് പോളിയോ കുത്തിവയ്‌പ് നല്‍കുക. മൂന്നുതരം വൈറസുകളെ ചെറുക്കുന്ന പോളിയോ തുള്ളി മരുന്നിനുപകരം രണ്ട് തരം വൈറസുകളെ ചെറുക്കുന്ന പുതിയതരം തുള്ളി മരുന്നും ഇതോടൊപ്പം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
















