പത്തനംതിട്ട: തിരുവല്ല നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്ത്ഥിയെചൊല്ലിയുളള്ള തര്‍ക്കങ്ങളും വിവാദങ്ങളും താല്‍ക്കാലികമായി പരിഹരിച്ച് നേതാക്കള്‍ മുഖം രക്ഷിച്ചു. ജോസഫ് എം.പുതുശ്ശേരിക്കെതിരേ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് രംഗത്തെത്തിതാണ് പ്രതിസന്ധിക്കിടയാക്കിയത്. എന്നാല്‍ ഇന്നലെ പി.ജെ.കുര്യനും കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയും തിരുവല്ലയിലെ ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടായത്. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉണ്ടായ വിവാദങ്ങളെല്ലാം അവസാനിച്ചതായി പി.ജെ.കുര്യന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വോട്ടര്‍ എന്ന നിലയിലാണ് ജോസഫ് എം. പുതുശ്ശേരിക്കെതിരെ അഭിപ്രായം പറഞ്ഞത്. ഇക്കാര്യം മാണി സാറിനെയും അറിയിച്ചിരുന്നു. പുതുശ്ശേരിയെ സ്ഥാനാര്‍ഥി ആക്കിയതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ചെയര്മാന് വിശദീകരിച്ചു. തനിക്കും കോണ്‍ഗ്രസിന്റെ ജില്ലയിലെ മറ്റു നേതാക്കള്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഇതോടെ എല്ലാവരുടെയും എതിര്‍പ്പ് മാറിയതായും പി.ജെ.കുര്യന് പറഞ്ഞു. എന്നാല്‍ പുതുശ്ശേരിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച മാണിയുടെ വിശദീകരണം എന്താണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചങ്കെിലും അദ്ദേഹം പറഞ്ഞില്ല. തിരുവല്ലയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പി.ജെ.കുര്യന്റെ കത്ത് ലഭിച്ചിരുന്നതായി കെ.എം.മാണി പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചാല്‍ നടപടിയെടുക്കും. ചര്‍ച്ചയെ തുടര്‍ന്ന് നേതാക്കള്‍ പരസ്പരം കൈപിടിച്ച് പിരിയുകയായിരുന്നു. ജോസ്.കെ.മാണി എംപി, ജോയി എബ്രഹാം എംപി, കെപിസിസി നിര്‍വ്വാഹക സമിതിയംഗം െ്രപാഫ.സതീഷ് കൊച്ചുപറമ്പില്‍, ഉമ്മന്‍ അലക്സാýര്‍, ഡോ.സജി ചാക്കൊ, സതീഷ് ചാത്തങ്കരി, ടി.കെ.സജീവ്, ബിനു.വി.ഈപ്പന് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കടെുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: