കൊച്ചി : ചെമ്മീന്‍ വിത്തുല്പാദന, വിപണന മേഖലയിലെ പ്രബല സ്ഥാപനമായ വാട്ടര്‍ബേസ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുന്നതിനായി എസ്എപി ഇസിസി 6.0 ഇആര്‍പി നടപ്പിലാക്കി. കണ്‍സള്‍ടിങ് മേഖലയിലെ പ്രമുഖരായ പിഡബഌസിയാണ് വാട്ടര്ബേസിലെ എസ്എപി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
വളര്‍ച്ചയുടെ പുതിയ മേഖലകള്‍ കണ്ടെത്തുക, ചെലവ് കുറക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുക, പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ യഥാര്ഥ്യമാക്കുന്നതിനാണ് എസ്എപി ഇആര്‍പി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വാട്ടര്‍ബേസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി. അകുല പറഞ്ഞു.
ചെന്നൈയിലും നെല്ലൂരിലുമുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലും 6 മാസത്തിനുള്ളില്‍ എസ്എപി ഇആര്‍പി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നത് എടുത്തുപറയേണ്ടതാണ്. വാട്ടര്‍ബേസ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ പിഡബഌസിയുടെഎല്ലാ സഹായവുമുണ്ടാകുമെന്ന് കമ്പനിയുടെ ടെക്നോളജി കണ്‍സള്‍ടിങ് തലവന്‍ അര്നാബ് ബസു വ്യക്തമാക്കി.
ചെന്നൈ ആസ്ഥാനമായ വാട്ടര്‍ബേസ് ലിമിറ്റഡ് കരംചന്ദ് ഥാപ്പര്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ചെമ്മീന്‍ കുഞ്ഞുങ്ങളുടെ ഉല്പാദനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: