ന്യൂദല്‍ഹി: ജുഡീഷ്യല്‍ ആക്ടിവിസം നിയന്ത്രിക്കണമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സുപ്രീം കോടതി ജഡ്ജിമാരുടെ യോഗത്തിലാണ് പ്രണബ് മുഖര്‍ജിയുടെ മുന്നറിയിപ്പ്.
ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യവ്യവസ്ഥ തകര്‍ക്കുന്ന രീതിയിലേക്ക് വളര്‍ന്നു വരരുതെന്നും അധികാര വിനിയോഗത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
ജനാധിപത്യത്തിലെ ഓരോ ഘടകങ്ങള്‍ക്കും അതിന്റേതായ പ്രധാന്യമുണ്ടെന്നും ഒന്ന് മറ്റൊന്നിന്റെ അധികാരപരിധിക്കകത്തേക്ക് കടക്കുന്നത് നല്ല പ്രവണതയല്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഭരണഘടന ഏല്ലാറ്റിനും മുകളിലാണെന്നും അധികാരവിനിയോഗത്തില്‍ ആത്മനിയന്ത്രണം പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് കൂടി പങ്കെടുത്ത യോഗത്തില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
















