Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിമത ഭീഷണിയില്‍ യുഡിഎഫ് വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 10:22 pm IST
in Pathanamthitta

പത്തനംതിട്ട: വിമത ഭീഷണിയില്‍ യുഡിഎഫ് വലയുന്നു. തിരുവല്ലയിലും റാന്നിയിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ അതതു പാര്‍ട്ടികളില്‍പെട്ട പ്രമുഖര്‍തന്നെ വിമതരായി രംഗത്തുള്ളത്. തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസി (എം)ലെ ജോസഫ് എം. പുതുശേരിക്കെതിരെ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജു പുളിംപള്ളിലാണ് വിമതനായി രംഗത്തുള്ളത്. റാന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മറിയാമ്മ ചെറിയാനെതിരെ സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനും മുന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി പുത്തന്‍പറമ്പിലാണ് വിമതനായി മത്സരിക്കുന്നത്.

യുഡിഎഫിനുള്ളിലെതന്നെ ചില പ്രമുഖ നേതാക്കളുടെ ഒത്താശയോടെയാണ് വിമതന്മാര്‍ രംഗത്തെത്തിയതെന്നാണ് സൂചന.

റാന്നിയില്‍ സീറ്റ് ലഭിക്കുമെന്ന് കരുതിയിരുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ.ജയവര്‍മ്മ നേരത്തെതന്നെ പ്രതിഷേധവുമായി രംഗത്ത് എത്തുകയും യുഡിഎഫില്‍ സീറ്റ് നല്‍കുന്നത് ജാതിയും മതവും നോക്കിയാണെന്നും ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസിലെ റാന്നിയില്‍ അറിയപ്പെടുന്ന നേതാവുമായ ബെന്നി പുത്തന്‍പറമ്പില്‍ രംഗത്തെത്തിയത്. സീറ്റ് കിട്ടാതെ നിരാശരായ മാറുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കുന്ന ചരിത്രമാണ് റാന്നിക്കുള്ളത്. 2006 ലും 2011 ലും റാന്നിയില്‍ മത്സരിച്ച അഡ്വ. പീലിപ്പോസ് തോമസ് ഈ കാലുവാരലിന്റെ ഇരയാണെന്ന് യുഡിഎഫ്കാര്‍ തന്നെ പറയുന്നു. മണ്ഡലത്തില്‍ വിജയസാധ്യത ഉണ്ടെന്നും ചില കക്ഷികളുടെ പിന്തുണ വാഗ്ദാനവും ഉണ്ടെന്നും ബെന്നി പുത്തന്‍പറമ്പില്‍ പറയുന്നു.

തിരുവല്ലയില്‍ ജോസഫ് എം. പുതുശേരി മത്സരിക്കുന്നതിനെതിരേ രാജ്യസഭാ ഉപാദ്ധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ പി.ജെ.കുര്യന്‍തന്നെ രംഗത്തെത്തിയിരുന്നു. ജോസഫ് എം.പുതുശ്ശേരിയ്‌ക്ക് സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് പി.ജെ.കുര്യന്‍ അയച്ചതെന്ന് പറയപ്പെടുന്ന കത്തുപോലും പുറത്തുവന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാനവാദം. കേരളാ കോണ്‍ഗ്രസ് എം നേതാവ് വിക്ടര്‍ ടി തോമസും ജോസഫ് എം.പുതുശ്ശേരിക്കെതിരേ രംഗത്തെത്തിയിരുന്നു. പി.ജെ.കുര്യന്റെ അഭിപ്രായത്തെ വിക്ടര്‍ ടി തോമസ് പിന്തുണയ്‌ക്കുകയും ചെയ്തു. ഇവരുടെയൊക്കെ അനുഗ്രഹാശിസ്സുകള്‍ തിരുവല്ലയിലെ യുഡിഎഫ് വിമതനുണ്ടെന്നാണ് സൂചന. മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുടെ പിന്തുണയോടെയാണ് താന്‍ മത്സരിക്കാന്‍ തയാറായതെന്നാണ് രാജു പുളിംപള്ളില്‍ പറയുന്നത്. മുന്‍ ബ്ലോക് പഞ്ചായത്ത് അംഗം, കടപ്ര ഗ്രാമപഞ്ചായത്തംഗം, നിരണം ഓര്‍ത്തഡോക്‌സ് പള്ളി ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള രാജു പുളിംപള്ളില്‍ തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. കഴിഞ്ഞ തവണ തിരുവല്ലയില്‍യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിക്ടര്‍ ടി. തോമസ് ഇക്കുറിയും തിരുവല്ല സീറ്റിനായി ആവശ്യം ഉന്നയിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് സഭ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജോസഫ് എം. പുതുശേരിക്ക് സീറ്റ് ലഭിച്ചത്. ജോസഫ് എം. പുതുശേരിയുടെ സ്ഥാനര്‍ഥിത്വത്തെ ആദ്യം മുതല്‍ തന്നെ യുഡിഎഫിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു.

2006 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിക്ടര്‍ ടി . തോമസിനെതിരെ വിമതനായി സാം ഈപ്പനെ രംഗത്തിറക്കിയതും വിക്ടര്‍ ടി. തോമസ് രണ്ടാം തവണ മത്സരിച്ച 2011 ല്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വിക്ടറിനെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നുമാണ് പുതുശ്ശേരിക്കെതിരേ കോണ്‍ഗ്രസുകാരും കേരളാ കോണ്‍ഗ്രസിലെ വിക്ടര്‍ ടി തോമസ് അനുകൂലികളും ആരോപിക്കുന്നത്. മര്‍ത്തോമ്മ സഭാംഗങ്ങളായ പി.ജെ. കുര്യനും വിക്ടര്‍ ടി. തോമസും ഓര്‍ത്തഡോക്‌സ് സഭംഗമായ പുതുശേരിക്കെതിരെ ഒന്നിച്ചതും യുഡിഎഫിന് തലവേദനയാകും.

ആറന്മുള മണ്ഡലത്തിലും കോണ്‍ഗ്രസിനുള്ളില്‍ കലാപമുണ്ട്. കെ.ശിവദാസന്‍ നായരെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിക്കുന്നതില്‍ ഒന്നാമത് നില്‍ക്കുന്നത് ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് തന്നെയാണ്. ആറന്മുളയില്‍ ലഭിച്ചില്ലെങ്കില്‍ കോന്നിയിലെങ്കിലും സീറ്റ് ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അടൂര്‍പ്രകാശിനെതിരേ കെ.പി.സിസി പ്രസിഡന്റ് വി.എം.സൂധിരന്‍ രംഗത്തുവന്നതോടെ കോന്നിയിലെ സീറ്റ് കരഗതമാകുമെന്ന് ഡിസിസി പ്രസിഡന്റ് കരുതുകയും ചെയ്തു. എന്നാല്‍ അവിടേയും സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് മത്സര രംഗത്തില്ലെന്ന് ശപദം ചെയ്ത അദ്ദേഹം പിന്‍വാങ്ങി. കോന്നിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതിരുന്നാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അടൂര്‍പ്രകാശിനെതിരേ കോണ്‍ഗ്രസിലെ പ്രാദേശിക നേതൃത്വത്തിന് വന്‍ പ്രതിഷേധമുണ്ട്. അടൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ഷാജുവിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം നടക്കുന്നുണ്ട്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥിയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍തന്നെ രംഗത്ത് എത്തിയത് യുഡിഎഫിലെ പ്രതിസന്ധിയ്‌ക്ക് ആക്കം കൂട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.