കൊച്ചി: ടാറ്റാ സണ്‍സ് ലിമിറ്റഡിന്റേയും സിംഗപോര്‍ എയര്‍ലൈന്‍സിന്റേയും സംയുക്ത സംരംഭമായ ടാറ്റാ സിയാ വിസ്താര എയര്‍ലൈന്‍സിന്റെ ഡല്‍ഹി- മുംബൈ- കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു. മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന യുകെ 995 വിമാനം ഉച്ചകഴിഞ്ഞ് 3.20 ന് കൊച്ചിയിലെത്തും.
കൊച്ചിയില്‍ നിന്നും വൈകുന്നേരം 3.50ന് പുറപ്പെടുന്ന യുകെ 996 വിമാനം വൈകുന്നേരം 5.45ന് മുംബൈയിലെത്തും. മുംബൈയില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.50 ന് പുറപ്പെടുന്ന യുകെ 996 വിമാനം രാത്രി 8.40 ന് ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം യുകെ 995 രാവിലെ 10.20 ന് പുറപ്പെട്ട് മുംബൈ വഴി ഉച്ചകഴിഞ്ഞ് 3.20 ന് കൊച്ചിയിലെത്തും.
ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ലെ ഹബ്ബുമായി കൊച്ചിയില്‍ നിന്നുള്ള വിദേശയാത്രക്കാരെ വിസ്താര ബന്ധിപ്പിക്കും. 12 ഇന്റര്‍നാഷണല്‍ വിമാന കമ്പനികളുമായി വിസ്താരയ്ക്ക് പങ്കാളിത്തമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: