കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പ്രദേശത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദേ്യാഗസ്ഥരും റവന്യൂവിഭാഗം ജീവനക്കാരുമടക്കം ഏഴ് സംയുക്ത സംഘങ്ങളുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്. ഇതുവരെ 220 വീടുകളില്‍ ഉദേ്യാഗസ്ഥരുടെ സംഘം പരിശോധന പൂര്‍ത്തിയാക്കി.
നാശനഷ്ടങ്ങളുടെ മൂല്യം നിര്‍ണയിച്ച് ഇന്ന് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ ഹമീദ് അറിയിച്ചു.
















