ന്യൂദല്‍ഹി: ഇരുപത് വര്‍ഷമായി പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഭാരതീയന്‍ മരിച്ചത് സംബന്ധിച്ച് ഭാരതം പാക്കിസ്ഥാനോട് വിശദീകരണം തേടി. ഭാരതത്തിന്റെ ആക്ടിങ് ഹൈക്കമ്മീഷണര്‍ പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസിലെത്തിയാണ് വിശദീകരണം തേടിയത്.
ലാഹോര്‍ ജയിലിലെ സെല്ലില്‍ ദുരൂഹ സാഹചര്യത്തിലാണ് കൃപാല്‍ സിങ് മരിച്ചത്. മരണ കാരണവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. സിങ്ങിന്റെ സംസ്‌ക്കാരം സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു.
വാഗ അതിര്‍ത്തി കടന്നതിന് 1992ലാണ് കൃപാല്‍ സിങ്ങിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ചാരപ്രവര്‍ത്തനവും ബോംബ് സ്‌ഫോടനക്കേസുകളും ഇദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തുകയായിരുന്നു.
















