കൊച്ചി: ആമസോണിന്റെ പ്രഥമ ഓഫ്ലൈന് സംരംഭമായ ‘കിന്‍ഡില്‍ ഓണ്‍ വീല്‍സ്’ കേരളത്തിലെത്തുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലായി അഞ്ച് നഗരങ്ങളിലും 25 സ്റ്റോറുകളിലും കിന്‍ഡില്‍ ലഭ്യമാണ്.
പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വാഹനമാണ് കിന്‍ഡില്‍ ഓണ്‍ വീല്‍സ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടുമായി പ്രമുഖ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ടെക് പാര്‍ക്കുകള്‍, ബസ് സ്റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍,തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 17 വരെ കിന്‍ഡില്‍ ഓണ്‍ വീല്‍സ് എത്തും.
ഈ പ്രത്യേക വാഹനത്തില്‍ പരിശീലനം നേടിയ കിന്‍ഡില്‍ സ്പെഷലിസ്റ്റുകള്‍ ഇ- റീഡറിന്റെ പ്രത്യേക ഫീച്ചറുകള്‍ പരിചയപ്പെടുന്നതിനായി ലൈവ് ഡെമോ നല്‍കും. 1000 രൂപ ഡിസ്കൗണ്ടോടെ 5999 രൂപയുടെ കിന്‍ഡില്‍ 4999 രൂപയ്ക്ക് സ്വന്തമാക്കുന്നതിനും പുതിയ പേപ്പര്‍വൈറ്റ് വൈഫൈ, അല്ലെങ്കില്‍ വൈഫൈ + 3ജി എന്നിവ രണ്ടായിരം രൂപ ഡിസ്കൗണ്ടോടെ യഥാക്രമം 8,999 രൂപയ്ക്കും 11,999 രൂപയ്ക്കും വാങ്ങാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: