ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ലാത്തൂരിലെയും മറാത്തവാഡ മേഖലയിലെയും കൊടും വരള്‍ച്ചമൂലമുള്ള കുടിവെള്ള പ്രതിസന്ധി നേരിടാന്‍ വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അഭിനന്ദിച്ചു. കഴിഞ്ഞദിവസം 50 റെയില്‍വേ വാഗണില്‍ ലാത്തൂരില്‍ വെള്ളമെത്തിച്ചിരുന്നു.
















