എരുമേലി: കോടിക്കണക്കിനു ശബരിമല തീര്‍ത്ഥാടകരെത്തുന്ന ശബരിമലയുടെ പ്രവേശന കവാടമായ എരുമേലിയില്‍ അടിസ്ഥാന വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരണമെന്ന് കേരള വെള്ളാള മഹാസഭ സംസ്ഥാന ട്രഷറര്‍ ഇ.എസ്. വിജയന്‍.
എരുമേലി 123-ാം നമ്പര്‍ ഉപസഭയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുമേലി ഉപസഭാ പ്രസിഡന്റ് പി.പി. പെരിശ്ശേരിപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.ബി. ഉണ്ണികൃഷ്ണപിള്ള, ഡയറക്ടര്‍ ബോര്‍ഡംഗം ഇ.പി. ജ്യോതി, യൂണിയന്‍ സെക്രട്ടറി എം.റ്റി. സുരേന്ദ്രന്‍ പിള്ള ട്രഷറര്‍ ഗോപിനാഥന്‍ പിള്ള വെട്ടിയാങ്കല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക യോഗത്തില്‍ എരുമേലി ഉപസഭാ ഭാരവാഹികളായി പി.പി. പെരിശ്ശേരിപിള്ള (പ്രസിഡന്റ്), പി.വി. വിമല്‍കുമാര്‍ (വൈസ് പ്രസിഡന്റ്), വി.റ്റി. വിജയന്‍ (സെക്രട്ടറി), സോമന്‍ പൂവത്തുങ്കില്‍ (ജോ. സെക്രട്ടറി), വി.സി. ചന്ദ്രന്‍കുട്ടി (ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന പതിനഞ്ചംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
















