ഏറ്റുമാനൂര്‍: എന്‍ഡിഎയുടെ ആവിര്‍ഭാവത്തോടെ കേരള രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റം വരാന്‍ പോകുന്നുവന്നു ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി പറഞ്ഞു.ഏറ്റുമാനൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എ.ജി. തങ്കപ്പന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ മാറ്റം സംസ്ഥാനത്തിന്റെ ഭൂരിഭാഗം സ്വത്തും കയ്യടക്കി വച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയല്ല, നേരേ മറിച്ച് അനുദിനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് നിസ്വരായിക്കൊണ്ടിരിക്കുന്ന ജനവിഭാഗത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ടൗണില്‍ നിന്ന് നൂറുകണക്കിന് എന്‍ഡിഎ പ്രവര്‍ത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടുവന്ന സ്ഥാനാര്‍ഥിയെ സമ്മേളനപ്പന്തലിലേക്ക് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുമ വിജയന്റെ നേതൃത്വത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ആരതി ഉഴിഞ്ഞും ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ ഷാള്‍ അണിയിച്ചും സ്വീകരിച്ചു. സമ്മേളനത്തില്‍ ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി.സി. തോമസ്, ബിജെപി സംസ്ഥാന കമ്മറ്റി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, എന്‍ഡിഎ കോട്ടയം നിയോജക മണ്ഡലം സ്ഥാനാര്‍ഥി എം.എസ്. കരുണാകരന്‍, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റും വൈകം നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍, ബിഡിജെ എസ് ജില്ല കോഓര്‍ഡിനേറ്റര്‍ തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു സ്വാഗതവും ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.സന്തോഷ് നന്ദിയും പറഞ്ഞു. എ.ജി. തങ്കപ്പന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സാമാഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ‘ഐ സപ്പോര്‍ട്ട് എജി വിന്‍’ എന്ന പേരിലുള്ള വെബ് സൈറ്റ് പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ 151 അംഗങ്ങളുള്ള എന്‍ ഡി എ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചതായി എന്‍.വി. ബൈജു അറിയിച്ചു.
















