കോട്ടയം: ദേശീയ ജനാധിപത്യസഖ്യം കോട്ടയം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എം.എസ്.കരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണ മേഖലാ ശില്‍പ്പശാലകള്‍ പൂര്‍ത്തിയായതായി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അറിയിച്ചു. കോട്ടയം നഗരസഭയില്‍ കിഴക്കന്‍ മേഖലയായും പടിഞ്ഞാറന്‍ മേഖലയായും തരംതിരിച്ചാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചത്. നട്ടാശേരി, കുമാരനല്ലൂര്‍, വിജയപുരം, നാട്ടകം, പനച്ചിക്കാട് മേഖലകളിലെ ശില്‍പ്പശാലകളും പൂര്‍ത്തിയായി. ശില്‍പ്പശാലകളില്‍ 100കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വനിതകളുടെയും യുവാക്കളുടെയും സാംസ്‌കാരിക പ്രമുഖരുടെയും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഗൃഹസമ്പര്‍ക്കത്തിനുള്ള പരിശീലനമണ് ശില്‍പ്പശാലകളില്‍ നടന്നത്. കോട്ടയം നഗരത്തില്‍ സ്ഥാനാര്‍ത്ഥിയുടെ രണ്ടാംഘട്ട പ്രചരണത്തിന്റെ ഭാഗമായി ഗൃഹസമ്പര്‍ക്കവും ആരംഭിച്ചു. കിഴക്കന്‍ മേഖലയിലെ പ്രചരണം ജസ്റ്റീസ് കെ.ടി.തോമസിന്റെ വസതിയില്‍ എത്തി അനുഗ്രഹം വാങ്ങിയ സ്ഥാനാര്‍ത്ഥി പടഞ്ഞാറന്‍ മേഖലയില്‍ ചുമട്ടുതൊഴിലാളികളുടെ കുടുംബസംഗമത്തില്‍ പങ്കെടുത്തുകൊണ്ടാണ് പ്രചരണം തുടങ്ങിയത്. റിട്ട. മജിസ്‌ട്രേറ്റ് വി.യു.ലംബോധരന്റെ ഭവനത്തില്‍ സന്ദര്‍ശനം നടത്തി അനുഗ്രഹം വാങ്ങി വിഷു കാര്‍ഡിന്റെ ആദ്യകോപ്പി സ്ഥാനാര്‍ത്ഥി നല്‍കുകയും ചെയ്തു. കോട്ടയം നിയോജകമണ്ഡലം സാംസ്‌കാരിക സെല്ലിന്റെ വിവിധ സ്വാഡുകളുടെ നേതൃത്വത്തിലെ മണ്ഡലത്തിലെ മുഴുവന്‍ ഭവനങ്ങളിലും സ്ഥാനാര്‍ത്ഥിയുടെ വിഷു ആശംസാ കാര്‍ഡുകള്‍ കൊടുക്കും. കൂടാതെ വിവിധ സൗഹൃദസദസ്സുകളണ് സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിന്റെ ഭാഗമായി ബിജെപി മണ്ഡലത്തില്‍ സംഘടിപ്പിക്കുന്നത്.
















