കടുത്തുരുത്തി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എന്റെ കേരളം മീഡിയ വാന്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എത്തി. എന്‍ഡിഎയുടെ പ്രകടനപത്രിക ജനപങ്കാളിത്തത്തോടെ തയ്യാറക്കുകയെന്നതണ് വാഹന പര്യടനത്തിന്റെ ലക്ഷ്യം. ഇതിനായി പൊതുജനങ്ങളുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തല്‍സമയം സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്ന വേറിട്ട രീതിയിലായിരുന്ന വാഹന പര്യടനത്തിന്റെ സവിശേഷത. സി.എം.ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അവതാരകനായി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റീഫന്‍ ചാഴികാടന്‍, സിവില്‍സണ്‍ സെബാസ്റ്റ്യന്‍, ബിനീഷ് എന്നിവര്‍ പങ്കെടുത്തു.
















