ബിജ്നോര്‍: പത്താന്‍കോട്ട് ഭീകരാക്രമണം ഉള്‍പ്പടെയുള്ള കേസുകള്‍ കൈകാര്യം ചെയ്തിരുന്ന എന്‍ഐഎ ഉദ്യോഗസ്ഥന് തന്‍സില്‍ അഹമ്മദ്ദിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അഹമ്മദ്ദിന്റെ മരുമകനായ റെയ്ഹാനും സുഹൃത്ത് സൈനുള്ളുമാണ് അറസ്റ്റിലായത്. മുനീര്‍ എന്നയാളാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും അയാളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകകാരണമെന്ന് പോലീസ് പറഞ്ഞു.
വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങവേ ബൈക്കിലെത്തിയ സംഘമാണ് തന്‍സിലിനും ഭാര്യയ്ക്കും നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ തന്‍സിലിന്റെ ഭാര്യക്ക് ഗുരുതര പരിക്കേറ്റിരുന്നു. വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്.
















