കലഞ്ഞൂര്‍ ;മഹാദേവര്‍ ക്ഷേത്രത്തിലെ പള്ളിവേട്ട ഉത്സവത്തിന്റെ ഭാഗമായി നടന്ന പകല്‍പ്പൂരം താളമേള വിസ്മയമായി മാറി.തൃശൂര്‍ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി പെരുവനം കുട്ടന്മാരാര്,തെക്കന്‍ കേരളത്തിലെ ചെണ്ട വാദ്യ കുലപതി തിരുവല്ല രാധാകൃഷ്ണന്,അസുരവാദ്യ കുലപതി പഴുവില്‍ രഘുമാരാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മേജര്‍ സെറ്റ് പഞ്ചാരിമേളം നടന്നത്.
താളമേള വിസ്മയത്തില്‍ നടന്ന പകല്‍പ്പൂരം കാണുന്നതിനായി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.കിഴക്കേക്കര വകയായുള്ള പള്ളിവേട്ട ഉത്സവത്തിന്റെ ഭാഗമായിട്ടാണ് പകല്‍പ്പൂരം നടന്നത്.തുടര്‍ന്ന് രാത്രിയില്‍ കിഴക്കേ ആല്‍ത്തറ മണ്ഡപത്തില്‍ മഹാദേവരുടെ പള്ളിവേട്ട എഴുന്നെള്ളത്ത് നടന്നു.പള്ളിവേട്ട ഉത്സവത്തിന് തിടമ്പേറ്റാനെത്തിയ ഗജവീരന്മാരെ കലഞ്ഞൂര്‍ ജംഗ്ഷനില്‍ നിന്ന് സ്വീകരിച്ചാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചത്.
ബുധനാഴ്ച പടിഞ്ഞാറേക്കര വകയായുള്ള ആറാട്ട് ഉത്സവത്തോടെ കലഞ്ഞൂര്‍ ഉത്സവത്തിന് കൊടിയിറങ്ങും.രാവിലെ 8ന് നാദസ്വരക്കച്ചേരി,10.45ന് കൊല്ലം മുക്കില്‍ നിന്ന് ഗജവീരന്മാര്ക്ക് സ്വീകരണം,11ന് ആനയൂട്ട്,4ന് ആറാട്ട് എഴുന്നെള്ളത്ത്,പഞ്ചാരിമേളത്തില്‍ പെരുവനപ്പെരുമയുടെ അമരക്കാര്‍ പെരുവനം സതീശന്മാരാര്,പ്രകാശന്‍മാരാര്‍ എന്നിവരുടെ മേളപ്രമാണത്തില്‍ സ്പെഷ്യല്‍ പഞ്ചാരിമേളം,രാത്രി 7.30ന് സേവ,വര്‍ണ്ണാഭമായ കുടമാറ്റം,11ന് ചലച്ചിത്രതാരം രചനാ നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ക്ലാസ്സിക്കല്‍ ഫ്യൂഷന്‍,1ന് സാജു നവോദയ,വീണാ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ,ജോസ്ക്കോ തിരുവനന്തപുരത്തിന്റെ ഗാനമേള എന്നിവ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: