ഭിവണ്ടി: മുംബൈ ഭിവണ്ടിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയുടെ കെട്ടിടത്തില്‍ തീപിടുത്തം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആറ് ടാങ്കറുകളും പത്ത് ഫയര്‍ എഞ്ചിനുകളും നാലു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
ഇന്നലെ രാവിലെ ഏഴ് മണിക്കാണ് തീ പടര്‍ന്നത്. കെട്ടിടത്തില്‍ കുടുങ്ങിയവരെ 11 മണിയോടെ സുരക്ഷിതമായി പുറത്തെത്തിച്ചു. കെട്ടിടത്തില്‍ അകപ്പെട്ടു പോയവരെ ക്രെയിന്‍ ഉപയോഗിച്ചാണ് പുറത്തെത്തിച്ചത്.
















