ന്യൂദല്‍ഹി: വൈദ്യുതി ഉത്പാദനത്തിലും ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും അടക്കം വ്യവസായിക രംഗത്ത് വികസനവുമായി പ്രധാനമന്ത്രി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ട്. 2015ലെ-2016 വര്‍ഷത്തെ കണക്കിലാണ് ഇത് കാണിക്കുന്നത്. പ്രശസ്ത ബിസിനസ് മാഗസിന് ആയ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
വൈദ്യുതി ഉത്പാദനത്തില്‍ 2015ലെ 0.7ശതമാനത്തില്‍നിന്നും 2016 എത്തിയപ്പോഴേക്കും 9.2ശതമാനത്തലെത്തി നില്ക്കുന്നു. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയിലും കാര്യമായ മുന്നേറ്റമാണ് ഒരുവര്‍ഷം കൊണ്ടുണ്ടായിരിക്കുന്നത്. 1.2 ശതമാനത്തില്‍നിന്നും ഉയര്‍ന്നത് 13 ശതമാനത്തിലേക്ക്.
ഏകദേശം 11 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. നഷ്ടത്തില്‍ കിടന്ന സിമിന്റ് നിര്‍മ്മാണം (-2.6ശതമാനം) ഇപ്പോള്‍ നില്‍ക്കുന്നത് 13.4 ശതമാനത്തില്‍. കേരളത്തിലെ വിഴിഞ്ഞം അടക്കമുള്ള തുറമുഖങ്ങളുടെ വളര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വഹിച്ച പങ്ക് ചെറുതല്ല തുറമുഖങ്ങളുടെ എണ്ണത്തില്‍ 12.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2015ലേത് 1ശതമാനവും 2016ല്‍ അത് 13.4 ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: