അമ്പലപ്പുഴ: വേനല്‍ച്ചൂടിനെ മറയാക്കി ശീതളപാനീയങ്ങള്‍ക്ക് തോന്നുംവില. നടപടിയെടുക്കാതെ അധികൃതര്‍. വഴിയോരക്കച്ചവടക്കാര്‍ മുതല്‍ ബേക്കറികളില്‍വരെയാണ് ദാഹിച്ചുവലഞ്ഞു വരുന്നവരെ കൊള്ളയടിക്കുന്നത്. ഉപ്പിട്ട നാരങ്ങാവെള്ളത്തിന് അഞ്ചുരൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഏഴുരൂപയും എട്ടുരൂപയുമാണ് ഈടാക്കുന്നത്. പത്തുരൂപയ്‌ക്ക് വിറ്റിരുന്ന സര്‍ബത്തിന് 12 രൂപ മുതല്‍ 16 രൂപ വരെ വാങ്ങുന്നു. തണ്ണിമത്തന്‍ ജ്യൂസിന് 15 രൂപ മുതല്‍ 20 രൂപ വരെയും. ചില കച്ചവടക്കാര്‍ ഇപ്പോഴും വില വര്‍ദ്ധിപ്പിക്കാതെ കച്ചവടം നടത്തുന്നുണ്ട്. അമിത വിലഈടാക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ വ്യാപാരിവ്യവസായി സംഘടനകളെ ഭയന്നിട്ടും ഇതോടൊപ്പം കൃത്യമായ പടി വാങ്ങിയുമാണ് അലംഭാവം കാട്ടുന്നത്. അടിയന്തരമായി ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണെന്ന ആവശ്യം ശക്തമാണ്.
















