കലഞ്ഞൂര്‍: കലഞ്ഞൂര്‍ ശ്രീമഹാദേവര്‍ക്ഷേത്രത്തില്‍ കെട്ടുകാഴ്ചയും പിള്ളവയ്പ്പും നടന്നു. ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളത്ത് കിഴക്കേ ആല്‍ത്തറ മണ്ഡപത്തില്‍ എത്തി. കിഴക്കേക്കരയില്‍ നിന്നുമുള്ള കെട്ടുഉരുപ്പടികളെയും കൊല്ലന്‍മുക്കില്‍ ചെന്നു പടിഞ്ഞാറേക്കരയിലെ കെട്ടുഉരുപ്പടികളെയും സ്വീകരിച്ചു. ഭഗവാന്റെ നാളായ രോഹിണിനാളില്‍ രാത്രിയില്‍ സന്താനലബ്ദിക്കായി വര്‍ഷത്തിലൊരുക്കല്‍ മാത്രം ക്ഷേത്രത്തില്‍ നടത്തുന്ന പിള്ളവയ്പ്പ് വഴിപാട് നടന്നു.
പള്ളിവേട്ട ദിനമായ ഇന്ന്വെളുപ്പിന് 5 ന് പള്ളിയുണര്‍ത്തല്‍, ഹരിനാമ കീര്‍ത്തനം, അഭിഷേകം, ഉഷഃപൂജരാവിലെ 6.30ന് നാമജപം, 8ന് ഭാഗവത പാരായണം, 8.30 ന് ശ്രീഭൂതബലി, 11.30 ന്കലശാഭിഷേകം, ഉച്ചപൂജവൈകിട്ട് 5ന് കാഴ്ചശ്രീബലി എഴുന്നെള്ളിപ്പ്, മേജര്‍സെറ്റ് പഞ്ചാരിമേളം.രാത്രി 7 ന് ദീപാരാധന, സേവ, വലിയകാണിക്ക, ആകാശക്കാഴ്ചകള്‍9.30 മുതല്‍ സംഗീതസദസ്സ്, 11.30 ന് പള്ളിവേട്ട വരവ്, രാത്രി 12 ന് ബിഗ് ബാന്റ് ഫ്യൂഷന്‍,വെളുപ്പിന് 4 മണി മുതല്‍ നേര്‍ച്ചക്കമ്പം എന്നിവയുണ്ടായിരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: