ചെങ്ങന്നൂര്‍: ശക്തമായ ത്രികോണമത്സരത്തിനു വേദിയാകുന്ന ചെങ്ങന്നൂരില്‍ ഉറച്ച ചുവടുവെപ്പോടെ നീങ്ങുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. പ്രചരണപ്രവര്‍ത്തനവും മറ്റ് മുന്നണികളെ കടത്തി ഒരുപടി മുന്നില്‍ തന്നെ.
കൊഴുവല്ലൂരില്‍ ഭവന സന്ദര്‍ശനത്തോടെയാണ് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ ആഘോഷങ്ങളില്‍ പങ്കെടുത്തു.
മേപ്രം, ഇടനാട്, ചെങ്ങന്നൂര്‍ ഗവ.ഐടിഐ ജംഗ്ഷന്‍, നികരുംപുറം എന്നിവിടങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി. വിവിധ സാമുദായിക നേതാക്കന്‍മാരെയും സന്ദര്‍ശിച്ചു.
ഓരോ വോട്ടും വിലപ്പെട്ടതാണ്, നാടിനെ വികസനമുരടിപ്പില്‍ നിന്നും മുക്തമാക്കണം, അതു പാഴാകാതിരിക്കാന്‍ നാം ശ്രദ്ധിക്കണമെന്ന്് വോട്ടര്‍മാരെ നേരില്‍ കണ്ട് പി.എസ് ശ്രീധരന്‍പിള്ള പറയുന്നു. ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവ വോട്ടര്‍മാര്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമായി സംസാരിക്കുകയും അദ്ദേഹത്തിന് ഉറച്ച പിന്തണ നല്‍കുകയും ചെയ്യുന്നു.
















