ന്യൂദല്‍ഹി: കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് അനുശോചനമറിയിച്ചു.
പാക്കിസ്ഥാന്‍ സര്‍ക്കാരും പാക് ജനതയും ക്ഷേത്രത്തിലെ അപകടവുമായി ബന്ധപ്പെട്ടുണ്ടായ വിലപ്പെട്ട മനുഷ്യ ജീവനുകളുടെ നഷ്ടത്തില്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നായിരുന്നു ഷെരീഫ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടനിലെ വില്യം രാജകുമാരനും അനുശോചനം അറിയിച്ചു.. ഇപ്പോള്‍ ഭാരതം
സന്ദര്‍ശിക്കുന്ന വില്യം മുംബൈയിലെ ഒരു ചടങ്ങില്‍ വച്ചാണ് അനുശോചനം അറിയിച്ചത്.
ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അരങ്ങേറുന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.20ന് ആയിരുന്നു ദുരന്തം. രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍, കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലവും കൊല്ലം ജില്ലാ ആശുപത്രിയില്‍ പരുക്കേറ്റവരെയും സന്ദര്‍ശിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന് പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
















