കോഴഞ്ചേരി: കൊല്ലം പരവൂരില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് പോലീസ് നടത്തുന്ന റെയ്ഡിനിടെ ആറന്മുള – കോട്ട ജംഗ്ഷനിലെ കടയില്‍ നിന്നും 315 കിലോഗ്രാം പടക്കങ്ങള്‍ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു. മാലപ്പടക്കം, ഗുണ്ട്, ഓലപ്പടക്കം, ചൈനീസ് പടക്കം എന്നിവ ശേഖരത്തിലുണ്ടായിരുന്നു.
കോട്ട മുഹമ്മദ് മന്‍സിലില്‍ അബ്ദുള്‍കലാ (64)മിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ഉടമസ്ഥതയില്‍ കോട്ട ജംഗ്ഷനിലുള്ള കലാം സ്റ്റോറില്‍ നിന്നാണ് പടക്കങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. പടക്കങ്ങള്‍ സൂക്ഷിക്കാനോ വില്‍ക്കുന്നതിനോ യാതൊരു വിധ ലൈസന്‍സുകളും ഇയാള്‍ക്കുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റുചെയ്ത അബ്ദുള്‍കലാമിനെ ഇന്ന് പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കോഴഞ്ചേരി സിഐ പി.കെ. വിദ്യാധരന്, ആറന്മുള എസ്ഐ അശ്വിത് എസ്. കാരാഴ്മയില്‍, എപിഒമാരായ സുധീഷ്, മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പോലീസിന്റെ റെയ്ഡ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: