പത്തനംതിട്ട: മാലിന്യത്തില്‍ മുങ്ങിയ റാന്നി വലിയതോട് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. ചെത്തോങ്കര വഴി ഇട്ടിയപ്പാറ ടൗണിനു പിന്നിലൂടെ മാമുക്ക് വഴി റാന്നി വലിയപാലത്തിനു സമീപം പമ്പാനദിയില്‍ ചേരുന്ന റാന്നി വലിയതോടിപ്പോള് ടണ്‍ കണക്കിനു മാലിന്യങ്ങളുടെ കേന്ദ്രമാണ്. ഹോട്ടലുകാരും വ്യാപാരികളും പകലും രാത്രിയുടെ മറവിലും തള്ളുന്ന മാലിന്യം തരംതിരിക്കാന്‍ പറ്റാത്ത് നിലയിലാണ്.
മാലിന്യങ്ങള്‍ തോട്ടില്‍ പലയിടങ്ങളിലും കെട്ടികിടന്ന് വെള്ളത്തിന്റെ ഗതി തന്നെയാണ് തടസപ്പെടുത്തുന്നത്.
കുപ്പികള്‍, പൊട്ടിയപാത്രങ്ങള്‍, മാടുകളുടെയും കോഴികളുടെയും അവശിഷ്ടങ്ങള്‍, മുട്ടത്തോട്, ചാക്കുകണക്കിനു പച്ചക്കറി അവശിഷ്ടങ്ങള്‍, പഴകിയ തുണികള്‍, ചാക്കുകള്‍ എന്നിങ്ങനെ എന്തും തോട്ടിലേക്ക് വലിച്ചെറിഞ്ഞ് മലിനപ്പെടുത്തുകയും വെള്ളത്തിന്റെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ഒഴുക്കില്ലാതെ അഴുകിയ തോട്ടിലെ വെള്ളം ഇപ്പോള്‍ സര്‍വരോഗങ്ങളുടെയും വാഹകകേന്ദ്രമായി മാറിക്കഴിഞ്ഞു. വെള്ളത്തില്‍ കാല്മുട്ടിച്ചാല് തന്നെ ചൊറിഞ്ഞു തടിക്കുന്ന അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത് ഗുരുതമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: